Latest News

അച്ഛന്റെ അനിയൻ ആയും മകന്റെ ചേട്ടൻ ആയും അഭിനയിച്ചു; അപൂർവ്വ ഭാഗ്യം ഫേസ്ബുക്കിൽ കുറിച്ച് മനോജ് കെ ജയൻ

Malayalilife
അച്ഛന്റെ അനിയൻ ആയും മകന്റെ ചേട്ടൻ ആയും അഭിനയിച്ചു; അപൂർവ്വ ഭാഗ്യം ഫേസ്ബുക്കിൽ കുറിച്ച് മനോജ് കെ ജയൻ

പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് മനോജ് കടംപൂത്രമഠം ജയൻ എന്നറിയപ്പെടുന്ന മനോജ് കെ.ജയൻ 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 

തനിക്ക് കിട്ടിയ അപൂർവ്വ ഭാഗ്യം കണ്ടെത്തി ഇപ്പോൾ താരം ഫേസ്ബുക്കിൽ കുറിച്ചു. 2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ ,ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ. എന്തൊരു സ്വീറ്റ് പേർസൺ‍ ആണ് മോനെ നീ ലവ് യൂ എന്ന് മനോജ് പറയുന്നു. ഒരുപാട് സന്തോഷവും സ്നേഹവുമെന്ന് പറഞ്ഞായിരുന്നു മനോജ് കെ ജയൻ ദുൽഖർ സൽമാനെക്കുറിച്ച് വാചാലനായത്. മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പായി. 

1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ്.കെ.ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും കുട്ടൻ തമ്പുരാനെ അവതരിപ്പിച്ചത് മനോജ്.കെ.ജയനാണ്. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജിച്ച ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറി.

mammokka manoj k jayan malayalam movie dulquer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES