ചെന്നൈയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം കാണാന്‍ യുവനടി മമിത ബൈജു. ചെന്നൈയുടെ ജെഴ്സി അണിഞ്ഞുള്ള മമിതയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. എം.എസ്. ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മമിത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ധോണിയുടെയും കൂട്ടരുടെയും വീഡിയോ മമിത പങ്കു വയ്ക്കുകയും ചെയ്തു.
സഹോദരന് മിഥുന് ബൈജുവിനൊപ്പമാണ് മമിത മത്സരം കാണാന്‍ എത്തിയത്. പ്രേമലു സിനിമയിലൂടെ തെന്നിന്ത്യയുടെ ക്രഷായി മമിത മാറിയിരിക്കുകയാണ്. മമിതയുടെ അഭിനയയാത്രയില്‍ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. മലയാളത്തിലെ വിജയം തെലുങ്കിലും തമിഴിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ്.