മലയാളി സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് നീട്ടി. നവംബര്‍ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബര്‍ 12നായിരിക്കും പുറത്തിറങ്ങുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.സിനിമയുടെ റിലീസ് നീണ്ടതില്‍ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. മാമാങ്കം ടീം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുന്നതില്‍ നമ്മള്‍ മുമ്പ് കാണാത്ത ഒരുപാട് ബുന്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെന്നും സിനിമയുടെ മറ്റുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഇതിന് മുന്നോടിയായി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതാ മാഗസീനിന്റെ മുഖ ചിത്രത്തില്‍ സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വേണു കുന്നപ്പള്ളി പങ്കുവെച്ചത്.മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ എന്നാണ് വനിതാ മാഗസീന്‍ ചിത്രം പങ്ക് വെച്ച് കൊണ്ട് അദ്ദേഹം അടിക്കുറിപ്പെഴുതിയത്.പെണ്ണഴകളില്‍ മമ്മൂട്ടി എന്നാണ് വനിതയുടെ ക്യാപ്ഷന്‍.
മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.