Latest News

ചാവേര്‍ പടത്തലവനായി മെഗാസ്റ്റാര്‍ മമ്മൂട്ടി; ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും; വള്ളുവനാടിന്റെ ഇതിഹാസ കഥയുമായി മാമാങ്കം മേക്കിങ് വീഡിയോ

Malayalilife
ചാവേര്‍ പടത്തലവനായി മെഗാസ്റ്റാര്‍ മമ്മൂട്ടി; ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും; വള്ളുവനാടിന്റെ ഇതിഹാസ കഥയുമായി മാമാങ്കം മേക്കിങ് വീഡിയോ

മ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ ഒരുക്കിയ മാമാങ്കത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥയാണ് മാമാങ്കം പറയുന്നത്. 

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.

വടക്കന്‍ വീരഗാഥയ്ക്കും, പഴശ്ശിരാജയ്ക്ക് ശേഷവും ഇതിഹാസറോളിലാണ്് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ആദ്യഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

mamangam making video mammootty m padmakumar venu kunnappilly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES