ഓരോ വര്‍ഷം കഴിയന്തോറും കൂടുതല്‍ കൂടുതല്‍ താര കേന്ദ്രീകൃതമാവുകയാണ് മലയാള സിനിമ. ന്യൂജനറേഷന്‍ തരംഗം വഴി ആദ്യകാലത്ത് ഈ പ്രവണതക്ക് ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പഴയ പടിതന്നെയാണ്. വാണിജ്യ സിനിമയെ എ ടു ഇസഡ് നിയന്ത്രിക്കുന്നത് താരങ്ങള്‍ തന്നെയാണ്. കഴിഞ്ഞവര്‍ഷത്തെ വിജയചിത്രങ്ങളുടെ പട്ടികയെടുത്താല്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനും, കായംകുളം കൊച്ചുണ്ണിയും, ഫഹദ് ചിത്രം ഞാന്‍ പ്രകാശനും തന്നെ മുന്‍നിരയില്‍
താരപ്രഭയെ മാര്‍ക്കറ്റ് ചെയ്താണ് ഒടിയന്‍ പോലുള്ള ചിത്രങ്ങള്‍ ലോക വ്യാപകമായി റിലീസ് ചെയ്തതും, ആദ്യ ദിനങ്ങളില്‍ പണം വാരിയതും.എല്ലാവര്‍ഷങ്ങളും പോലെ തന്നെ ശക്തമായ താര മല്‍സരം നടന്ന വര്‍ഷം തന്നെയാണ് കടന്നുപോവുന്നതും. മൊത്തം കണക്കുനോക്കുമ്പോള്‍ വീണ്ടും മോഹന്‍ലാല്‍ എന്ന നടനുചുറ്റുമാണ് വിപണിമൂല്യം ഇരിക്കുന്നതെന്ന് വ്യക്തമാണ്. പക്ഷേ അപ്പോളും സുഡാനി ഫ്രം നൈജീരിയ പോലുള്ള, ജോസഫ് പോലുള്ള കൊച്ചു ചിത്രങ്ങളെയും പ്രേക്ഷകര്‍ കൈയാഴിയുന്നുമില്ല. സൗബിന്‍ ഷാഹിനെയും, ജോജുജോര്‍ജിനെയും നായകരാക്കിയാലും സിനിമ വിജയിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. അതായത് വലിയ സിനിമകളെപ്പോലെ ചെറിയ സിനിമക്കും സ്‌പേസ് ഉണ്ടെന്നത് ആശ്വാസകരം.
എന്തൊക്കെ പറഞ്ഞാലും മലയാള സിനിമാ വിപണിയിലെ താരം ഇപ്പോളും മോഹന്‍ലാല്‍ തന്നെയാണ്. നീരാളി, ഡ്രാമ, ഒടിയന്‍ എന്നീ മൂന്ന് ചിത്രങ്ങളാണ് ലാലിനെ നായകനാക്കി ഈ വര്‍ഷം ഇറങ്ങിയത്. ഒപ്പം കായംകുളും കൊച്ചുണ്ണിയിലെ പഞ്ച് വേഷവും ലാല്‍ ചെയ്തു. ഒടിയന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഹൈപ്പ് തന്നെ ലാലേട്ടന്റെ താരപ്രഭയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. വെറും രണ്ടുദിവസംകൊണ്ട് ഒരു ചിത്രത്തെ അമ്പതുകോടി ക്ലബിലെത്തിക്കാന്‍ മാറ്റാര്‍ക്കാണ് കഴിയുക.
നൂറുകോടി ക്ലബിലെത്തിയെന്ന് അവകാശപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെയും ഹൈലൈറ്റ് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമാണ്. നിവിന്‍ പോളി പലപ്പോഴും മോഹന്‍ലാലിന്റെ മുന്നില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആയിപ്പോവുകയയായിരുന്നു. നീരാളി മാത്രമാണ് പോയവര്‍ഷം വിപണിയില്‍ ഏശാതെപോയ ലാല്‍ ചിത്രം. രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമക്ക് ആവറേജ് കളക്ഷന്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ഉണ്ടായിരുന്നെങ്കിലും, താരമമ്യേന കുറഞ്ഞ മുടക്കുമുതലും ഉയര്‍ന്ന സാറ്റലൈറ്റ് റൈറ്റും ചിത്രത്തെ ലാഭമാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവര്‍ പറയുന്നത്. ന്റെ മുഖം വന്നുപോയി.
വന്‍ പ്രതീക്ഷയുമായെത്തിയ ഒടിയന്‍ എന്ന ചിത്രത്തിന് ഫാന്‍സിന്റെപോലും പൂര്‍ണ പിന്തുണ കിട്ടാതിരുന്നപ്പോഴും, ആ കഥാപാത്രത്തെ ലാല്‍ അല്ലാതെ മറ്റാരുചെയ്താലും ഇതിലും നന്നാവില്ല എന്ന പൊതു വിവരണമാണ് എല്ലാം കീറിമുറിക്കുന്ന നവമാധ്യമങ്ങളില്‍പോലും ഉണ്ടായത്. 58കാരനായ ഒരു മധ്യവയസ്‌ക്കാനാണ് ഇതെന്ന് ഒടിയന്‍ മാണിക്ക്യന്റെ യൗവനകാലം കണ്ടാല്‍ പറയുമോ. അതാണ് ശരിക്കുള്ള ലാലിസം.
സ്ട്രീറ്റ്് ലൈറ്റ്‌സ്, പരോള്‍, അങ്കിള്‍, അബ്രാഹാമിന്റെ സന്തതികള്‍, കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് 2018ല്‍ മമ്മൂട്ടിയുടേതായി ഇറങ്ങിയ മലയാള ചിത്രങ്ങള്‍. ഇതില്‍ 50 കോടി ക്ലബിലെത്തിയ അബ്രാഹമിന്റെ സന്തതികള്‍ മാത്രമാണ് ബോക്‌സോഫീസില്‍ ഗുണം ചെയതത്. എന്തിനുവേണ്ടിയാണ് ഇങ്ങനെ ഒരു പടം എടുത്തതെന്ന് സംവിധായകനുപോലും വിശദീകരിക്കാന്‍ കഴിയാത്ത ചിത്രങ്ങളായിരുന്നു സ്ട്രീറ്റ് ലൈറ്റ്‌സും, പരോളും, കുട്ടനാടന്‍ ബ്ലോഗും. ഈ ചവറുകളെ അര്‍ഹിക്കുന്ന അവഗണയോടെ ജനം തള്ളുകയും ചെയതു. ജോയ്മാത്യു എഴുതി ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്ത അങ്കിള്‍ ആവറേജ് കളക്ഷന്‍ നേടി മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.
ഈ വര്‍ഷത്തെ പ്രേക്ഷകരുടെ താരം ആരായിരുന്നെന്ന് ചോദിച്ചാല്‍ നിഷ്പ്രയാസം പറയാന്‍ കഴിയുക ഫഹദ് ഫാസില്‍ എന്നാണ്. കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ എന്നീ മൂന്നുചിത്രങ്ങളും വിജയമായി. ഇതില്‍ മൂന്നിലെയും അഭിനയത്തിന്റെ വ്യത്യസ്തകള്‍ നോക്കിയാല്‍ അറിയാം, അമ്പരന്നുപോകുന്നതാണ് ഫഹദിന്റെ ആ റേഞ്ച്. വേണു സംവിധാനം ചെയയ്ത കാര്‍ബണ്‍ ക്ലൈമാക്‌സിലെ ജാട മാറ്റിവെച്ചിരുന്നുവെങ്കില്‍ വന്‍ വിജയം ആയെനെ. അമല്‍ നീരദിന്റെ വരത്തന്‍ 30 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ ചെലവില്‍ എടുത്ത സത്യന്‍ അന്തിക്കാട് ചിത്രമായ 'ഞാന്‍ പ്രകാശന്‍' നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. ഇനീഷ്യല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്്ഥാനത്തില്‍ ചിത്രം അമ്പത്്‌കോടി ക്ലബില്‍ കയറാന്‍ സാധ്യതയുണ്ട്. ഫഹദിന്റെ വണ്‍മാന്‍ഷോ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം ഈ നടന്റെ അഭിനയപാടവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ചിത്രം പിടിച്ചുനില്‍ക്കുന്നത്.
കലാമൂല്യമുള്ള കൊച്ചു ചിത്രങ്ങള്‍ ഇറക്കി വിജയപ്പിക്കാന്‍ ടൊവീനോ തോമസ് എന്ന യുവാതാരത്തെപ്പോലെ മിടുക്കന്‍ വേറെയില്ല. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെപേര് എന്നീ ഈവര്‍ഷം ഇറങ്ങിയ ടൊവീനോയുടെ നാല് ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപടിച്ചും. ഇതില്‍ തീവണ്ടി 25കോടിക്കടുത്ത് കളക്റ്റ്‌ചെയ്തതായി റിപ്പോര്‍ട്ടുളുണ്ട്. ക്രിസ്മസിന് ഇറങ്ങിയ 'എന്റെ ഉമ്മാന്റെപേരും' ഹൗസ് ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നുത്. സൂപ്പര്‍ താരങ്ങള്‍ക്കുപോലും മിനിമം ഗ്യാരണ്ടി ഉറപ്പിക്കാന്‍ കഴിയാത്ത ഇക്കാലത്ത്, മലയാള ചലച്ചിത്രലോകത്തെ വണ്ടന്‍ബോയ് തന്നെയാണ് ടൊവീനോ.