മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരനായ കാളിദാസ് ജയറാം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജയറാമിന്റെയും പാര്‍വതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. അഭിമുഖം നീണ്ടുപോവുന്നതിനു അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.
ഇന്ന് നിന്റെ പിറന്നാളാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താന്‍ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു. ഈ വീഡിയോയില്‍ അത് വ്യക്തമായി കാണാം. എല്ലാത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വീഡിയോയെ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തില്‍ ഇത് ഞങ്ങളുടെ ജീവിതമാണ് ! നമ്മെ കാത്തിരിക്കുന്ന ഇനിയും നിരവധി ഭ്രാന്തന്‍ സാഹസികതകളിലേക്ക്..'- കാളിദാസ് കുറിക്കുന്നു.
മാളവികയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത മായം സെയ്തായ് പൂവേ,എന്ന മ്യൂസിക് വീഡിയോയിലാണ് അശോക് ശെല്‍വനൊപ്പം മാളവിക സ്‌ക്രീനിലെത്തിയത്.
ചില സാരി പരസ്യങ്ങളിലും ടെലിവിഷന്‍ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാര്‍ ഗോള്‍ഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.
അടുത്തിടെ അഭിനയകളരിയില്‍ പങ്കെടുക്കുന്ന മാളവികയുടെ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ സംഘടിപ്പിച്ച അഭിനയകളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയകളരിയില്‍ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ എന്നിവരടക്കമുള്ള പരിപാടിയിലാണ് മാളവികയും പങ്കെടുത്തത്.
പാര്‍വതിയും ജയറാമും പ്രിയപ്പെട്ട ചക്കിയ്ക്ക് ആശംസകള്‍ നേര്‍ന്നു.