മോഹന്‍ലാല്‍- ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ടീസര്‍ ബുധനാഴ്ച്ച എത്തും;മലൈകോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറക്കാര്‍

Malayalilife
മോഹന്‍ലാല്‍- ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ടീസര്‍ ബുധനാഴ്ച്ച എത്തും;മലൈകോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറക്കാര്‍

സിനിമാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി  ചിത്രം മലൈക്കോട്ടൈ വാലിബന്‍ . ചിത്രം അടുത്ത വര്‍ഷം ജനുവരി 25നാണ് തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ഏവരും കാത്തിരിക്കുന്ന സിനിമയുടെ വമ്പന്‍ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസ് ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 

ഡിസംബര്‍ ആറിന് ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും എന്നാണ് വിവരം. അഞ്ച് മണിക്കാണ് റിലീസ്. നേരത്തെ ഡിസംബര്‍ 2ന് ടീസര്‍ എത്തുമെന്ന് വിവരമുണ്ടായിരുന്നു. ടീസര്‍ റിലീസ് വിവരം പുറത്തെത്തിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്. 

സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും.

ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എസ് റഫീഖിന്റേതാണ് വാലിബന്റെ തിരക്കഥ.തുടരെയുള്ള പരാജയങ്ങളില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ വന്‍ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് വിലയിരുത്തലുകള്‍.
 

malaikottai valiban teaseR

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES