തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് മഹാലക്ഷ്മി. തമിഴകത്ത് മാത്രമല്ല മലയാളത്തിലും അവര്‍ അഭിനയിച്ചിരുന്നു. നിര്‍മ്മാതാവായ രവീന്ദറുമായുള്ള മഹാലക്ഷ്മിയുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അതിന് ശേഷമായിരുന്നു രവിന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് 16 കോടി രൂപ തട്ടിയെടുത്തുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി
ഒരു സ്വകാര്യ കമ്പനിയാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവ് കൂടെയില്ലാത്തപ്പോഴും പുത്തന്‍ വിശേഷങ്ങള്‍ മഹാലക്ഷ്മി പങ്കിടുന്നുണ്ട്. ഈ അവസ്ഥയും കടന്നുപോവുമെന്നായിരുന്നു താരം ആദ്യം പ്രതികരിച്ചത്.
അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കണം. ഈ പ്രതിസന്ധിയും നിങ്ങളൊന്നിച്ച് തരണം ചെയ്യുമെന്ന് പറഞ്ഞ് ആരാധകര്‍ മഹാലക്ഷ്മിയെ ആശ്വസിപ്പിച്ചിരുന്നു. പോസിറ്റീവായി മാത്രമല്ല പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നു.
ഭര്‍ത്താവ് ജയിലില്‍ അല്ലേ, നിങ്ങളെങ്ങനെയാണ് സന്തോഷിക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഈ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്.
ഓരോ നിമിഷവും എന്റെ ഹൃദയം നിങ്ങളെ തിരയുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു മഹാലക്ഷ്മി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. സാരിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. സാരി അടിപൊളിയാണെന്നായിരുന്നു കമന്റുകള്‍.