പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും രണ്ടാം വരവിന് ഓരുങ്ങുകയാണ് മധുരരാജയിലൂടെ. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ രാജയുടെ മടങ്ങി വരവിന്റെ ത്രില്ലിലാണ് ആരാധകര്‍. പോക്കിരിരാജയില്‍ ഗുണ്ടയായി എത്തി പ്രേക്ഷകരെ കൈയിലെടുത്ത രാജയുടെ രണ്ടാം വരവ് രാഷ്ട്രീയ അങ്കത്തിനാണ്. ആദ്യഭാഗത്തില്‍ പൃഥ്വിരാജ് നിറഞ്ഞ് നിന്നെങ്കിലും രണ്ടാം ഭാഗത്തില്‍ പൃഥ്വി ഉണ്ടാകുമോ എന്നതിനെകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
തമിഴ് മക്കള്‍ കക്ഷിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ രാജയെന്ന കഥാപാത്രം. എതിര്‍ സ്ഥാനാര്‍ത്ഥി ജഗതി ബാബുവും. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.പോക്കിരിരാജയ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടിയെ വെച്ച് ഒരു സിനിമ അനൗണ്‍സ് ചെയ്യുന്നത്. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇതെന്നതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ് ഉയരുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്
കേരളത്തിലെയും തമിഴ്നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.