Latest News

വ്യായാമമില്ല.... ഓട്ടമില്ല...ശസ്ത്രക്രിയയില്ല; വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറക്കാനുള്ള വിദ്യ പങ്ക് വച്ച് നടന്‍ മാധവന്‍; ഭക്ഷണം ശക്തിയില്‍ ചവച്ചരച്ച് കഴിച്ചും നന്നായി വെള്ളം കുടിച്ചും വെയ്റ്റ് കുറക്കാമെന്ന് നടന്‍

Malayalilife
 വ്യായാമമില്ല.... ഓട്ടമില്ല...ശസ്ത്രക്രിയയില്ല; വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറക്കാനുള്ള വിദ്യ പങ്ക് വച്ച് നടന്‍ മാധവന്‍; ഭക്ഷണം ശക്തിയില്‍ ചവച്ചരച്ച് കഴിച്ചും നന്നായി വെള്ളം കുടിച്ചും വെയ്റ്റ് കുറക്കാമെന്ന് നടന്‍

സിനിമകള്‍ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ് നടീനടന്മാര്‍. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 നാള്‍ കൊണ്ട് ഭാരം കുറച്ച അനുഭവം നടന്‍ ആര്‍. മാധവന്‍ അടുത്തിടെ പങ്കുവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലാണ്. ഇപ്പോഴിതാ തീവ്രമായ വര്‍ക്കൗട്ടോ ചികിത്സയോ ഇല്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതെങ്ങനെയെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍. കര്‍ശനമായ ഡയറ്റിംഗിലൂടെയും ജീവിതശൈലിയിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വ്യായാമമോ, സര്‍ജറിയോ, ചികിത്സയോ ഇല്ലാതെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ചാണ് ഞാന്‍ വണ്ണം കുറച്ചത്. ഞാന്‍ ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റം വരുത്തി. ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കാന്‍ തുടങ്ങി. ഓരോ വായ ഭക്ഷണവും നാല്‍പത്തിയഞ്ച് മുതല്‍ അറുപത് തവണ വരെ ചവച്ചു. കൂടുതലും പച്ചക്കറികളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയത്.

ദിവസവും അതിരാവിലെ നടക്കാന്‍ പോവുകയും നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. കൂടാതെ രാത്രി ഭക്ഷണം 6.45 മുന്‍പ് കഴിക്കുമായിരുന്നു. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വേവിക്കാത്ത ആഹാരമൊന്നും കഴിക്കില്ല. കിടക്കാന്‍ പോകുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും സ്‌ക്രീന്‍ ടൈം ഒഴിവാക്കും. ശരീരത്തിന് ആവശ്യമായ മികച്ച ആഹാരങ്ങള്‍ മാത്രമാണ് കഴിച്ചത്' - നടന്‍ വ്യക്തമാക്കി.

മാധവന്‍ തന്റെ എക്‌സ് പേജില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 'റോക്കട്രി, ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിന് വേണ്ടി മാധവന്‍ ശരീര വണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വണ്ണമാണ് 21 ദിവസം കൊണ്ട് കുറച്ചെടുത്തത്. പാനീയങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയെന്നും മാധവന്‍ പറയുന്നുണ്ട്. മാധവന്‍ പങ്കുവച്ച വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

madhavan share weight loss secreT

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES