വിവാഹവാര്‍ഷിക ദിനത്തില്‍, ഭാര്യയുമായുള്ള സ്‌നേഹം വ്യക്തമാക്കി നടന്‍ മാധവന്‍. വിവാഹദിനത്തില്‍ ഭാര്യക്കൊപ്പമുള്ള ഒരു സെല്‍ഫിയാണ് സാമൂഹ്യമാധ്യമത്തില്‍ മാധവന്‍ പങ്കുവച്ചത്. സരിത ബിര്‍ജെയോടുള്ള സ്‌നേഹവും വരികളില്‍ കുറിച്ചിട്ടുണ്ട്.
വിമാനത്താവളതതില്‍ വെച്ചുള്ള ഒരു സെല്‍ഫിയാണ് മാധവന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിന്റെ മുഖത്തെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും കൊണ്ട് ഞാന്‍ ഒരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു, അതേസമയം നിന്റെ നിരുപാധികമായ സ്‌നേഹത്താല്‍ ഞാന്‍ ദാസനുമാകുന്നുവെന്നാണ് മാധവന്‍ എഴുതിയിരിക്കുന്നത്.
നിന്നോടുള്ള പ്രണയത്തിന് താന്‍ നന്ദിയുള്ളവനും ആവേശഭരിതനുമാണെന്നും മാധവന്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവന്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം