Latest News

ലൂക്കയിലെ ആദ്യഗാനമെത്തി; ടൊവിനോയുടെ നായികയായി അഹാനയും

Malayalilife
ലൂക്കയിലെ ആദ്യഗാനമെത്തി; ടൊവിനോയുടെ നായികയായി അഹാനയും

ടൊവീനോ നായകനായെത്തുന്ന പുതിയ ചിത്രം ലൂക്കയുടെ സോങ് ടീസര്‍ റിലീസ് ചെയ്തു. ‘ഒരേ കണ്ണാല്‍…’ ആദ്യ ഗാനത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 9 ന് പുറത്തിറങ്ങും. സുരാജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തില്‍ ടൊവീനോയുടെ നായിക

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

Read more topics: # luka movie first song
luka movie first song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES