മണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രം ഒരു അഡാറ് ലൗ ഇപ്പോള്‍ തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഈ അവസരത്തിലാണ് പ്രിയ വാര്യരുടേയും റോഷന്റെയും ലിപ് ലോക്ക് കിസ്സിന് സമൂഹ മാധ്യമത്തില്‍ ട്രോള്‍ പൊങ്കാല ഏറ്റെടുക്കേണ്ടി വന്നത്.
സിനിമ തെലുങ്കിലും കന്നഡയിലും റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച തമിഴ് ടീസര്‍ പുറത്ത് വന്നപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചാകരയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ താരങ്ങളായ റോഷനും പ്രിയ വാര്യയും തന്നെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.ട്രോളുകളോട് റോഷന്റെ പ്രതികരണമിങ്ങനെ.
''വിമര്‍ശനങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംവിധായകന്‍ പറഞ്ഞു, ഞങ്ങള്‍ ചെയ്തു. അത്രയേ ഉള്ളൂ. വിമര്‍ശനങ്ങളും ട്രോളും ഒക്കെ കണ്ടപ്പോഴാണ് ഇങ്ങനെയും ആളുകളുണ്ട് എന്ന് മനസ്സിലായത്. എല്ലാ ആളുകള്‍ക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ.
മലയാളത്തില്‍ ഇങ്ങനൊരു ഗാനം ആദ്യമായാകും അവര്‍ കാണുന്നത്. ചിലപ്പോ ചിലര്‍ക്ക് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. പക്ഷേ കേട്ടുകേട്ട് പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്''