Latest News

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പല്ലൊട്ടി 90 കിഡ്സ് തിയറ്ററുകളിലേക്ക്; ചിത്രം റിലിസിനെത്തുക വേനലവധിക്കാലത്ത്

Malayalilife
 ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പല്ലൊട്ടി 90 കിഡ്സ് തിയറ്ററുകളിലേക്ക്; ചിത്രം റിലിസിനെത്തുക വേനലവധിക്കാലത്ത്

ലയാളം കണ്ട മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി  ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'പല്ലൊട്ടി 90s കിഡ്‌സ്' ഈ വേനലവധിക്കാലത്ത് തിയെറ്ററുകളില്‍ എത്തുകയാണ്. 'ഈ.മ.ഔ.', ആമേന്‍, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകള്‍ നല്‍കി പ്രേക്ഷകരെ അമ്പരിച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തതകള്‍ സമ്മാനിക്കുന്ന ഒരാള്‍ കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

'നായകന്‍' എന്ന ചിത്രത്തില്‍ തുടങ്ങി 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രം വരെ എത്തി നില്‍ക്കുന്ന 'എല്‍ ജെ പി' എന്ന ലിജോ ജോസ് പെല്ലിശ്ശേരി മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല അത്ഭുതമായി മാറിയത്. അന്താരാഷ്ട്ര തലത്തില്‍ വരെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ തക്കവണ്ണം എല്‍ ജെ പിയുടെ സിനിമകള്‍ എത്തി കഴിഞ്ഞു. നല്ല സിനിമകള്‍ തന്ന് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ലിജോ ജോസ് പെല്ലിശ്ശേരി,  കുട്ടിക്കഥകള്‍ പറഞ്ഞും പാടിയും എത്തുന്ന കുട്ടികളുടെ ചിത്രമാണ് 'പല്ലൊട്ടി  90's കിഡ്സ്' 

തൊണ്ണൂറുകളുടെ ഓര്‍മ്മകളില്‍ മധുരം നിറച്ചെത്തുന്ന ഒരു നൊസ്റ്റാള്‍ജിയ കൂടിയായ 'പല്ലൊട്ടി 90's കിഡ്സ്' ചിത്രത്തിന്റെ കഥ - സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജ് ആണ്. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകര്‍ തുടങ്ങി വന്‍ താരനിരകള്‍ക്കൊപ്പം വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ ഫൈസല്‍ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 

'സരിഗമ മലയാളം' ആണ് 'പല്ലൊട്ടിയിലെ' ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'ഒരു മെക്സിക്കന്‍ അപാരത' 'കുമാരി' എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠന്‍ അയ്യപ്പ ആണ് 'പല്ലൊട്ടിയുടെ' സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് സെറ്ററായ സുഹൈല്‍ കോയയാണ്. ജേക്കബ് ജോര്‍ജാണ് എക്സിക്യൂടീവ് പ്രൊഡ്യൂസര്‍.

സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ' ആദ്യ ചിത്രമായ 'പല്ലൊട്ടി 90's കിഡ്സ്' വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളില്‍ ഉള്‍പ്പടെ നാല്‍പ്പതോളം തുടക്കക്കാരാണ് 'പല്ലൊട്ടിയിലൂടെ' മലയാള സിനിമയിലേക്ക് കടക്കുന്നത്. കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് 'പല്ലൊട്ടി 90 's കിഡ്സ്' പറയുന്നത്.

തൊണ്ണൂറ് കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി എത്തുന്നത് കമ്മാര സംഭവം, കുറുപ്പ് പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറും ദേശീയ അവാര്‍ഡ് ജോതാവുമായ ബംഗ്ലാന്‍ ആണ്. ബിഗ്ബി, ബാച്ചിലര്‍ പാര്‍ട്ടി, ഡബിള്‍ ബാരല്‍, അണ്ടര്‍ വേള്‍ഡ്, പൊറിഞ്ചു മറിയം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രവീണ്‍ വര്‍മ്മയാണ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ദീപക് വാസന്‍ ആണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഷാരോണ്‍ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തും ആണ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്. ശബ്ദ രൂപകല്‍പ്പന ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍. ശബ്ദ മിശ്രണം വിഷ്ണു സുജാതന്‍. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബ്ദു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോര്‍ ബാബു വയനാട്.

lijo jose pellisserys debut pallotti 90s kids

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES