Latest News

അപ്പോഴേക്കും അതിന്‌റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി; എന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു അത്; നടൻ ലാലു അലക്സ് തുറന്നു പറയുന്നു

Malayalilife
അപ്പോഴേക്കും അതിന്‌റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി; എന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു അത്; നടൻ ലാലു അലക്സ് തുറന്നു പറയുന്നു

ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ലാലു അലക്‌സ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊപ്പം എല്ലാം നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. നൂറില്പ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവെച്ച് നിന്നുപോയ ഒരു ജയറാം ചിത്രത്തെ കുറിച്ച് ലാലു അലക്‌സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പൊൾ ചർച്ച. ജയറാമും ലാലു അലെക്സും ഒരുമിച്ചു ചെയ്ത വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി. സല്‍പ്പേര് രാമന്‍കുട്ടി ഇന്നും ടിവിയില്‍ കാണിക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ച് സ്വീകരിക്കുന്നുണ്ട്. പക്ഷേ ആ ചിത്രം അന്ന് തിയ്യേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു അത് എന്നാണ് ലാലു അലക്സ് ഇപ്പോൾ പറയുന്നത്. ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്ക് വെച്ചുനിന്നുപോയിരുന്നു. പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്‌റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി. തന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു സല്‍പ്പേര് രാമന്‍കുട്ടി എന്നുമാണ് ലാലു അലക്സ് പറയുന്നത്. 

വരനെ ആവശ്യമുണ്ടിന് പുറമെ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലും പ്രധാന വേഷത്തില്‍ ലാലു അലക്‌സ് അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ മോളിവുഡിലെ മിക്ക താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ലാലു അലക്‌സ്.

lalu alex jayaram old movie actress malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES