Latest News

ലാലേട്ടൻ്റെ പ്രണയകഥയ്ക്ക് ഇന്ന് മുപ്പത്തിമൂന്നാം വാർഷികം; ആശംസകൾ അറിയിച്ച് സിനിമാപ്രവർത്തകരും ആരാധകരും

Malayalilife
ലാലേട്ടൻ്റെ പ്രണയകഥയ്ക്ക് ഇന്ന് മുപ്പത്തിമൂന്നാം വാർഷികം; ആശംസകൾ അറിയിച്ച് സിനിമാപ്രവർത്തകരും ആരാധകരും

1980 സമയ അവസാനം ഘട്ടത്തിൽ മലയാള സിനിമ ഇൻഡസ്ട്രിയിലെ താരരാജവായിരുന്നു മോഹൻലാൽ. അന്ന് തൊട്ട് ഇന്ന് വരെ ആ പദവിയിൽ ഒരു മാറ്റം വന്നിട്ടില്ല. മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. 

1988 ൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു മോഹൻലാൽ സുചിത്രയെ വിവാഹം ചെയ്തത്. ഇരുവരുടെയും ഒരു പ്രണയവിവാഹമായിരുന്നു അധികം ആർക്കും അറിയാത്ത ഒരു പ്രണയ വിവാഹം. ജാതകങ്ങൾ തമ്മിലുള്ള പ്രശ്നം കാരണം ആദ്യം പിൻവലിക്കാൻ പ്ലാൻ ചെയ്ത കല്യാണം. അതേ ജാതകളങ്ങൾ വീണ്ടും നോക്കിയപ്പോൾ പത്തിൽ പത്ത് പൊരുത്തം കാണിച്ചു. അങ്ങനെ അവർ വിവാഹിതരായി. ഇപ്പോൾ നീണ്ട 33 വർഷത്തെ ദാമ്പത്യ ജീവിതം. മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ ജീവിതം ഒരു വസന്തം പോലെ തുടരുന്നതാണ്. ഇന്ന് ഇവരുടെ വിവാഹവാർഷികമാണ്. നിരവധി പേരാണ് ആശംസകൾ അറിയിച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത്. മുപ്പത്തിമൂന്നാം വിവാഹ വാർഷികത്തിൻ്റെ നിറവിലാണ് ഇരുവരും. 

അഭിനയത്തിലെ തിരക്കിലും കുടുംബത്തെ എപ്പോഴും ചേർത്തുനിർത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു.

lalettan mohanlal malayalam movie couples anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES