എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബിസ്റ്റേറ്റ് ഫസ്റ്റ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊട്ടാരക്കര പരിസര പ്രദേശങ്ങളിലായിപൂര്‍ത്തിയായി.
ഉര്‍വ്വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ ഉര്‍വ്വശി അവതരിപ്പിക്കുന്നു.സിനിമയുടെ പേരിലെ കൗതുകവും ഉര്‍വ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണ ഘടകം.അതു കൊണ്ടു തന്നെ കഥയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ' എല്‍ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് '.കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്,ജയന്‍ ചേര്‍ത്തല,കലാഭവന്‍ പ്രജോദ്,രാജേഷ് ശര്‍മ്മ,കിഷോര്‍, നോബി,വി കെ ബൈജു,പി ആര്‍ പ്രദീപ്,രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഷൈജല്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശരവണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍-റെജിവാന്‍ അബ്ദുല്‍ ബഷീര്‍, കലാസംവിധാനം -രാജേഷ് മേനോന്‍,കോസ്റ്റ്യൂംസ്-കുമാര്‍ എടപ്പാള്‍,മേക്കപ്പ് - ഹസ്സന്‍ വണ്ടൂര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍ ധനേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍,സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-മുകേഷ്,സക്കീര്‍ഹുസൈന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു വിശിക,ഷോണ്‍ സോണി,
പോസ്റ്റര്‍ ഡിസൈനിംഗ്-ജയറാം രാമചന്ദ്രന്‍, പി ആര്‍ ഒ-എ എസ് ദിനേശ്.