2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ . 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നടനോട് ആദ്യം ഉണ്ടായിരുന്ന അസൂയയെ പാടിയാണ് രമേശ് പിഷാരടി പറയുന്നത്. തന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്‌റെ ഫോട്ടോ കൊണ്ടുനടക്കാറുണ്ടായിരുന്നു എന്ന് പിഷാരടി പറയുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്‌റെ ചേച്ചി പുളളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചതിനെ കുറിച്ചും താരം ഓർത്തു പറഞ്ഞു. ചാക്കോച്ചന്‌റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടുവെക്കുക. അങ്ങനത്തെ ഒരു അവസ്ഥ കണ്ടിട്ടുണ്ടെന്നും അതിലെനിക്ക് ഭയങ്കര അസൂയയാണ് ചാക്കോച്ചനോട് തോന്നിയതെന്നും രമേഷ് പിഷാരടി പറഞ്ഞു. അപ്പോഴും ആരാധകൻ ആയിരുന്നു എന്നും പിന്നീടാണ് കൂട്ടുക്കാർ ആയത് എന്നും നടൻ പറഞ്ഞു.
ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ പിഷാരടി അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി കുഞ്ചാക്കോ ബോബൻ അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം.