എറണാകുളം നഗരത്തിൽ രാവിലെ നടക്കാൻ ഇറങ്ങുന്നവർ നിരവധിയാണ്. ആ കൂട്ടത്തിൽ സിനിമ താരങ്ങളും കുറെയധികം പേരുണ്ട്. പണ്ടൊക്കെ താരങ്ങളെ കാണുമ്പോൾ ആളുകൾ നോക്കുകയും തടിച്ച് കൂടുകയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ മാസ്ക് ഉള്ളതുകൊണ്ട് ആരും ആരെയും അധികം ശ്രദ്ധിക്കാറില്ല. അത് ഒരു തരത്തിൽ സ്വകാര്യത സൂക്ഷിക്കുന്നതിന് സഹായിക്കുമെന്നാണ് കാര്യമാണ്. അങ്ങനെ നടക്കാൻ ഇറങ്ങിയപ്പോൾ കുഞ്ചാക്കോ ബോബനെ തിരിച്ച് അറിയാതെ ഒരാൾ കടം കൊടുത്ത കഥയാണ് ഇപ്പോൾ വൈറൽ.
അദ്ദേഹം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കരിക്കു കച്ചവടക്കാരന്റെ അടുത്ത് പോയി കരിക്കു ആവിശ്യപെട്ടു. അയ്യാൾ വെട്ടുന്ന സമയത്താണ് താരം ഓർത്തത്, താരത്തിന്റെ കയ്യിൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടെ ഉള്ളു എന്ന്. അത് അയാളോട് പറഞ്ഞപ്പോൾ അയാളുടെ കയ്യിൽ നുള്ളിപ്പെറുക്കി ചില്ലറ ഉണ്ടന്ന് പറഞ്ഞു. അങ്ങനെ കരിക്കു വെട്ടുന്ന ആൾ വെട്ടികൊണ്ടിരുന്നപ്പോഴാണ് ചാക്കോച്ചൻ പോക്കറ്റ് ഒന്ന് തപ്പിയത്. നോക്കുമ്പോൾ ക്യാഷ് ഇല്ലാ. ഉടനെ കരിക്കു വെട്ടുന്ന ആളിനോട് പറഞ്ഞു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു പുള്ളി ചാക്കോച്ചന് കരിക്ക് കൊടുത്തു. കരിക്കു കുടിക്കാനായി മാസ്ക് ഊരിയപ്പോഴാണ് അത് ചാക്കോച്ചനാണ് എന്ന് അയാൾക്ക് മനസിലായത്. അടുത്ത ദിവസമാണ് താരം ക്യാഷ് കൊടുത്തത്.
സിനിമയിലേക്കുളള രണ്ടാം വരവില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്താണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ സിനിമയില്‍ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ച താരമാണ് ചാക്കോച്ചന്‍. ചാക്കോച്ചന്‌റെ നിഴല്‍ എന്ന പുതിയ സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.