പിതാവ് നിര്‍മ്മാതാവ് ബോബന് കുഞ്ചാക്കോയുടെ ഇരുപതാം ചരമവാര്‍ഷികത്തെ അനുസ്മരിച്ച് ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
നടന് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
സ്വര്‍ഗ്ഗീയ വാസത്തിന്റെ 20 വര്‍ഷം
അപ്പാ....ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യമായ സര്‍വ്വവ്യാപിയാണ് നിങ്ങള്‍, നിങ്ങള്‍ സ്വാധീനിച്ച ആളുകളിലൂടെ ജീവിക്കുന്നു. ഓര്‍മ്മകള്‍ ഇപ്പോഴും നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും നിറഞ്ഞുനില്ക്കുന്നു. ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നല്കുന്നു...ശക്തമാക്കുന്നു, ഒരുമിപ്പിക്കുന്നു...
ഈ ദിവസം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍, നിങ്ങള്‍ അവരോടൊപ്പമായിരുന്നപ്പോഴത്തെപ്പോലെ അവര്‍ക്ക് നിങ്ങളോട് ഉണ്ടായിരുന്ന ഊഷ്മളത ഇപ്പോഴും എനിക്ക് അനുഭവിക്കാന്‍ കഴിയും. എനിക്ക് ഈ കുടുംബവും സുഹൃത്തുക്കളും സിനിമയും തന്നതിന് നന്ദി അപ്പാ...'' എന്നാണ് കുഞ്ചാക്കോ ബോബന് കുറിച്ചത്.
ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം താരവും കുടുംബവും അച്ഛന്റെ 20-ാം ചരമവാര്‍ഷിക ദിനത്തില്‍, ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുകൂടിയ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ഉദയായുടെ ആദ്യകാല ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബന് കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആര്.എസ്. മണിയുടെ സംവിധാനത്തില്‍ 1952ല്‍ പ്രദര്‍ശനത്തിനെത്തിയ അച്ഛന് ആണ് ബോബന് അഭിനയിച്ച ആദ്യചിത്രം.
പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സല്‍ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന് കുഞ്ചാക്കോ ആയിരുന്നു.