സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനും നടനുമായ കുഞ്ചാക്കോ ബോബന്റെ രസകരമായ വീഡിയോയാണ് വൈറലാകുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തിനിടെയുള്ള വീഡിയോ ആണ് വൈറലായി മാറുന്നത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കുമ്പോള്‍ 'എന്നെ അറിയുമോ' എന്ന് ചോദിക്കുന്ന കുഞ്ചാക്കോയാണ് വീഡിയോയില്‍.
കേരള സ്‌ട്രൈക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം ജയ്പൂരിലായിരുന്നു. മത്സരത്തിന് ശേഷം ചിലര്‍ ചാക്കോച്ചന്റെ അടുത്ത് ഓട്ടോഗ്രാഫ് ചോദിക്കുന്നു. 'എന്നെ അറിയുമോ' എന്ന് ചോദിച്ച ശേഷം കുഞ്ചാക്കോ ബോബന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ആ കൂട്ടത്തില്‍ മലയാളികളും ഉണ്ടായിരുന്നു. അവരുടെ പ്രതികരണവും ദൃശ്യങ്ങളില്‍ ഉണ്ട്.