ഏറെ വിവാദം നിറഞ്ഞ മരണമായിരുന്നു സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റേത്. അപകടമരണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ത്തിയത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തന്നെയാണ്.അപകട സമയം കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും പിന്നീട് ലക്ഷ്മിയില്‍ നിന്ന് ലഭിച്ച മൊഴിയും വെത്യസ്തമായതോടെ, പൊലീസും അപകടത്തില്‍ അസ്വഭാവികത കണ്ടെത്തുകയായിരുന്നു. എന്നാല്‍ അപകടമരണത്തിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംഭവസമയം രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ അജി മലയാളി ലൈഫിനോട് പങ്കുവെച്ച വാക്കുകള്‍
അജിയുടെ വാക്കുകള്‍:
പൊന്നാനി ഡിപ്പോയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരുമ്പോഴാണ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് രണ്ട് വാഹനങ്ങള്‍ കടന്നു പോയത്. കാര്‍ അമതി വേഗതയിലുമാണ് കടന്നു പോയത്. ബസ് പള്ളിപ്പുറം ഇറക്കം ബസ് ഇറങ്ങുമ്പോഴും കയറ്റം കയറുമ്പോഴും രണ്ടുവാഹനങ്ങള്‍ വേഹത്തില്‍ തന്നെയാണ് കടന്നു പോയത്. അടുത്ത സിഗ്നല്‍ കഴിഞ്ഞുള്ള വളവിലേക്ക് എത്തിയപ്പോള്‍ എന്റെ ബസിനെ ഓവര്‌ടേക്ക് ചെയ്ത വാഹനങ്ങളില്‍ ഒരു വാഹനം സമീപത്തെ മരത്തില്‍ ഇടിച്ചു നില്‍ക്കുന്നതാണ് കണ്ടത്. അപകടത്തിന്റെ തീവ്രത മനസിലാക്കി ഞാന്‍ ബസ് സൈഡിലായി നിര്‍ത്തി. എന്റെ കണ്ടക്ടറോട് പറഞ്ഞതിനു ശേഷം ഞാനാണ് വാഹനത്തിനടുത്തേക്ക് ആദ്യം ഓടിയെത്തിയതും. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാര്‍ കത്തുമെന്ന് ഉറപ്പിച്ച് വേഗം തന്നെ വാഹനത്തിനടുത്തേക്ക് ഞാന്‍ എത്തുകയായിരുന്നു.
ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നയാള്‍ കഴുത്തിട്ട് രക്ഷിക്കണം എന്ന് അഭ്യര്‍ഥിക്കുന്നഉണ്ടായിരുന്നു. വേഗം തന്നെ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ പലതരത്തില്‍ ശ്രമിച്ചെങ്കിലു ശ്രമം പരാജയപ്പെട്ടു. വാഹനത്തിനുള്ളിലേക്ക് നോക്കുമ്പോള്‍ ഒരു പിഞ്ചു കുഞ്ഞ് ഗിയറില്‍ കുരുങ്ങി കിടക്കുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു. ഇടത് വശത്തായി ഒരു സ്ത്രീയും ഗുരുതര പരുക്കുകളോടെ കിടക്കുന്നത് കണ്ടു. പിറക് സീറ്റില്‍ ഇടതുവശത്തായി ഡ്രൈവര്‍ അര്‍ജുനും കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി ആദ്യം വന്ന മാരുതി കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം കാറില്‍ നിന്ന് വില്‍ സ്റ്റാന്‍ഡര്‍വാങ്ങി ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. മുന്‍വശത്തെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊച്ചുകുട്ടിയുള്ളതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സമീപവാസിയായ ഒരാള്‍ ഓടി വന്നപ്പോള്‍ അദ്ദേഹത്തോട് പാര കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം വാഹനത്തില്‍ നിന്ന ഇവരെ പുറത്തിറക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് ആദ്യം പുറത്തെടുത്തത് കുട്ടിയെയയാരുന്നു. മൂക്കില്‍ നിന്ന് ചോര ഒലിക്കുന്ന നിലയിലായിരുന്നു കുട്ടിയെ കാണാന്‍ കഴിഞ്ഞത്. കുട്ടിയുടെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നെന്നും ശ്രികുമാര്‍ പറയുന്നു.
ലക്ഷ്മിയെ കാറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാലിലെ എല്ലുകള്‍ പൊട്ടിയനിലയിലാണ്. പുറത്തെടുത്ത ശേഷം പിന്നിട് ലക്ഷ്മിയെ റോഡില്‍ കിടത്തുകയായിരുന്നു. പൊലീസ് ജീപ്പ് എത്തിയപ്പോള്‍ ഇരുവരേയും ജീപ്പിലാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. കുട്ടി കിടക്കുന്നതും ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ബാലുവിന് ബോധമുണ്ടായിരുന്നു. കാറില്‍ നിന്ന് പുറത്തെടുത്ത ബാലുവിനെ റോഡിലേക്ക ഇരുത്തുകയായിരുന്നു.