ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്; പല സമയത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ട്; അവസാന നിമിഷത്തില്‍ വേഷം എടുത്തുമാറ്റിയിട്ടുമുണ്ട്; നടി കൃഷ്ണ പ്രഭയുടെ വാക്കുകൾ

Malayalilife
topbanner
ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്; പല സമയത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ട്; അവസാന നിമിഷത്തില്‍ വേഷം എടുത്തുമാറ്റിയിട്ടുമുണ്ട്; നടി കൃഷ്ണ പ്രഭയുടെ വാക്കുകൾ

കൃഷ്ണ പ്രഭ ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി ആണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി. സീ കേരളം ചാനലിൻ്റെ ഹിറ്റ് പരിപാടികളിൽ ഒന്നാണ് സൂപ്പർ ബംബർ. വളരെ വിജയകരമായ ആദ്യ രണ്ട് സീസണുകൾക്ക് ശേഷം സീസൺ 3 യുമായി പ്രേക്ഷകരിലേക്ക് അടുത്തിടെയാണ് ഷോ എത്തി തുടങ്ങിയത്. പുതിയ സീസണിൽ നടി കൃഷ്ണപ്രഭയും അവതാരകനായ ഷിജോ ജോണുമാണ് അവതാരകരായി എത്തിയത്. ഇത് നടിക്ക് കൂടുതൽ സ്വീകാര്യത നേടി കൊടുത്തു. 

ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്‍മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന്‍ ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണെന്ന് അവര്‍ പറയുന്നു. അതാണ് ദൃശ്യം 2വില്‍ സംഭവിച്ചതെന്നും ഇതിന് ജീത്തു ജോസഫിന് നന്ദി പറയുന്നുവെന്നും കൃഷ്ണപ്രഭ പറഞ്ഞു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന വ്യക്തിയാണ് ജീത്തു എന്നാണ് താരം പറയുന്നത്. അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ ഇതിന് ഉദാഹരണമായി താരം ചൂണ്ടിക്കാണിക്കുന്നു. ഈസിനിമ ശ്രദ്ധിച്ചാൽ എല്ലാവർക്കും കാണാൻ കഴിയുന്ന മിക്ക ആൾക്കാരും മിനിസ്ക്രീൻ കോമഡി പരുപാടിയിൽ നിന്നുമാണ്. 

സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു. ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 
 

krishna prabha drishyam 2 viral malayalam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES