Latest News

മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്; കൊച്ചിൻ ഹനീഫയുടെ പഴയ വീഡിയോ വൈറലാക്കി ആരാധകർ

Malayalilife
മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്; കൊച്ചിൻ ഹനീഫയുടെ പഴയ വീഡിയോ വൈറലാക്കി ആരാധകർ

വില്ലനായിയെത്തി ഹാസ്യതാര്യമായി മലയാളിയുടെ മനസ് കീഴടക്കിയ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് 11 വർഷം. കൊച്ചിൻ ഹനീഫയെ ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അദേഹത്തിന്റെ നർമ്മം കലർന്ന സംസാരവും മുഖഭാവവും ആയിരിക്കും. നിഷ്‌കളങ്കഹാസ്യത്തിലൂടെ തന്റേതായ ശൈലി പിൻതുടർന്ന കൊച്ചിൻഹനീഫയെ ചലച്ചിത്ര ലോകത്തേക്ക് എത്തിച്ചത് ചെറുപ്രായത്തിലേ മനസിൽ കൂടുകൂട്ടിയ സിനിമാ മോഹം തന്നെയാണ്. കൊച്ചിൻ ഹനീഫ തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. പ്രേക്ഷകരെ ഓരേ സമയം ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിൻ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിൻ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. 


മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കൊച്ചിൻ ഹനീഫ. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയിൽ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇന്നും താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും ആരാധകർക്കും ഇന്നും വേദനയാണ്. ഒരു തീരാ നഷ്ടം തന്നെയാണ് കൊച്ചിൻ ഹനീഫ. അവസാനകാലത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് പൊറുതിമുട്ടിയ ഹനീഫയെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന്‌ വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു. കലാഭവൻ കോമഡി ട്രൂപ്പിൽ നിന്നാണ് കൊച്ചിൻ ഹനീഫ സിനിമയിൽ എത്തുന്നത്. തുടക്കത്തിൽ വില്ലൻ കഥാപാത്രത്തിൽ തിളങ്ങിയ താരം പിന്നീട് കോമഡിയിലേയ്ക്ക് ചുവട് മാറുകയായിരുന്നു. മികച്ച ഒരു നടനെയായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. 


ഇന്നലെ വിരാമത്തിന്റെ 11 വര്ഷമായതുകൊണ്ട് തന്നെ പഴയ ഒരു അഭിമുഖ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണെന്നും, സിനിമയുടെ രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാമെന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാനിന്നും, അത് മലയാളത്തിന്റെയും മലയാളികളുടെയും ഭാഗ്യമാണെന്നും അദ്ദേഹം അതിൽ പറയുന്നു. വീഡിയോ കാസറ്റുകളുടെ വരവ് തിയേറ്ററുകളെ ബാധിക്കുമെന്നും വീട്ടിലിരുന്നു സിനിമ കാണാനുള്ള അവസരം ലഭിക്കുമ്പോഴൾ ഒരു ശതമാനം നഷ്ടമാകുമെന്നും നടൻ പറയുന്നു. മലയാള സിനിമയുടെ ഉയർച്ചയും താഴ്ചയുമൊക്കെ പറയുന്നു. പണ്ട് മലയാള സിനിമയിൽ അധികം പാട്ടുകൾ ഇല്ലായിരുന്നു എന്നും ഇപ്പോഴാണ് ഇതൊക്കെ മാറിയതെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമയിലെ നടിമാരെയ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നാണ് നടൻ പറയുന്നു. മലയാളത്തിൽ ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണ്. മറ്റുള്ള ഭാഷകളിൽ പുതുമുഖ നടിമാർ എത്തുന്നുണ്ട്. എന്നാൽ മലയാളത്തെ സംബന്ധിച്ച് വളരെ കുറവാണെന്നു നടൻ അഭിമുഖത്തിൽ പറയുന്നു.


ഇരുപത്തിലാകാം സിനിമകൾ കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ പുറത്തു വന്നു. നിരവധി കോമഡി ചിത്രങ്ങൾ മലയാളത്തിൽ എത്തിച്ച ഒരു നടൻ കൂടിയാണ് കൊച്ചിൻ ഹനീഫ. പഞ്ചാബി ഹൗസും സിഐഡി മൂസയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദിലീപിന്റെ കൂടെ ചേർന്ന് തന്നെ നിരവധി സിനിമകൾ മലയാളികൾക് തന്നിട്ടുണ്ട്. അഭിനേതാവ് എന്നതി ഉപരി സംവിധായകൻ കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിൽ തന്നെ സൂപ്പർ ഹിറ്റായ ചിത്രം വത്സല്യം സംവിധാനം ചെയ്തത് നടനായിരുന്നു. 
 

kochin haneefa interview mammotty mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES