Latest News

സൂപ്പര്‍മാന്‍ ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി  കിരണ്‍ നാരായണന്‍

Malayalilife
 സൂപ്പര്‍മാന്‍ ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി  കിരണ്‍ നാരായണന്‍

രുപാടു സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ, കിരണ്‍നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു നാടിന്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത് ബിരിയാണി കിസ്സക്കു ശേഷം.

കിരണ്‍ നാരായണന്‍ തന്റെ പുതിയ ചിത്രം ആരംഭിക്കുന്നു. താരകാര പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം.സുപ്പര്‍ മാന്റെ കഥകള്‍ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

സൂപ്പര്‍മാനെ നായകനാക്കി സിനിമ ചെയ്യുകയെന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ മോഹം. അതിനായി അവര്‍ സഹായം തേടുന്നത്. നാട്ടില്‍ത്ത ഒരു സിനിമാ സംവിധായകനുള്ള മോഹവുമായി നടക്കുകയും ഷോര്‍ട്ട് ഫിലിമുകളും മറ്റും ചെയ്ത്, പോരുകയും ചെയ്യുന്നയുവാവിന്റെ അടുത്താണ്.
ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരന്‍ കുട്ടി കളുടെ ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങിത്തിരിക്കുന്നു ഈ ഉദ്യമം നിറവേറ്റാന്‍ യുവാവും കുട്ടികളും നടത്തുന്ന ശ്രമങ്ങളാണ്തികച്ചും രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനാണ് സംവിധായകനെ അവതരിപ്പിക്കുന്നത്.മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശീ പദ്, ധ്യാന്‍ നിരഞ്ജന്‍, വിസാദ് കൃഷ്ണന്‍, അറിഷ് എന്നിവരാണ് കുട്ടികളെ അവതരിപ്പിക്കുന്നത്.
ലാലു അലക്‌സ്.വിജിലേഷ്, ബിനു തൃക്കാക്കര അഞ്ജലി നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്.സംവിധായകന്റെതു തന്നെയാണ് തിരക്കഥയും 'കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം. ഫൈസല്‍ അലി.
എഡിറ്റിംഗ് - - .അയൂബ് ഖാന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബു രവീന്ദ്രന്‍.
അസ്സോസിയേറ്റ് ഡയറക്ടര്‍ -സഞ്ജയ് കൃഷ്ണന്‍ '
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രമോഹന്‍
എസ്. ആര്‍.
ഏപ്രില്‍ ഇരുപത്തിയൊന്നു മുതല്‍ കോഴിക്കോട്ട് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂര്‍ ജോസ്.

kiran narayanan with the story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES