Latest News

തീര്‍ക്കാന്‍  പറ്റുമെങ്കില്‍  തീര്‍ക്കെടാ'; കിംഗ് ഓഫ് കൊത്തയുടെ 95 ദീവസം നീണ്ട ചിത്രീകരണം പൂര്‍ത്തിയായി; പാക്ക് അപ് വീഡിയോ പങ്കുവച്ച് ദുല്‍ഖര്‍

Malayalilife
 തീര്‍ക്കാന്‍  പറ്റുമെങ്കില്‍  തീര്‍ക്കെടാ'; കിംഗ് ഓഫ് കൊത്തയുടെ 95 ദീവസം നീണ്ട ചിത്രീകരണം പൂര്‍ത്തിയായി; പാക്ക് അപ് വീഡിയോ പങ്കുവച്ച് ദുല്‍ഖര്‍

രു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുല്‍ഖറിന്റെ മലയാള ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റെ തിയേറ്ററിലെത്തിയ അവസാന മലയാള ചിത്രം. ഈ വര്‍ഷം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന 'കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം പങ്ക് വച്ചത്. തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് നടന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഒപ്പം ഒരു പഞ്ച് ഡയലോഗും.

44 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും പറയുന്നുണ്ട്. 'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ' എന്നതാണ് ആ ഡയലോഗ്. മലയാളം,? തമിഴ്,? തെലുങ്ക്,? ഹിന്ദി,? കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.ഓണത്തിനാണ് 'കിംഗ് ഓഫ് കൊത്ത' തിയേറ്ററില്‍ എത്തുന്നത്.

സീ സ്റ്റുഡിയോയുടെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു, എഡിറ്റിംഗ് ശ്യാം ശശിധരന്‍, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതം നിര്‍വഹിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്.
 

king of kotha movie pack up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES