ബോളിവുഡിലെ യുവതാരങ്ങളാണ് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. ഇവർ തമ്മിൽ പ്രണയമാണോ എന്നൊക്കെ പലപ്പോഴായി വന്ന വാർത്തകളായിരുന്നു. ഇരുവരും ഷേര്‍ഷയുടെ സെറ്റില്‍ വച്ചാണ് അടുക്കുന്നത് എന്ന് മുൻപേ എല്ലാവർക്കും അറിയാം. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാല്‍ രണ്ടു പേരും തങ്ങള്‍ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. ഇതിനിടെയാണ് താരങ്ങളുടെ ഒരു വീഡിയോ വൈറൽ ആയത്.
പ്രണയത്തെ കുറിച്ച് പറഞ്ഞ വിഡിയോയാണ് വൈറൽ ആയത്. എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയതെന്നായിരുന്നു ചോദ്യം. ഇതിന് കിയാര നല്‍കിയ മറുപടി ഈ വര്‍ഷം തന്നെയാണെന്നായിരുന്നു. ഈ വര്‍ഷം രണ്ട് മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അപ്പോള്‍ നിങ്ങള്‍ തന്നെ കണക്ക് കൂട്ടിക്കോളൂ എന്നായിരുന്നു കിയാരയുടെ മറുപടി. അങ്ങനെ മാധ്യമങ്ങളും ആൾക്കാരും എല്ലാവരും കണക്ക് കൂട്ടി കണ്ടുപിടിച്ചതാണ് സിദ്ധാർഥ് എന്ന പേര്. സിദ്ധാര്‍ത്ഥും കിയാരയും ജനുവരിയിൽ ഒരുമിച്ച് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതാണ് കിയാര പറഞ്ഞ ഡേറ്റ് എന്നാണ് കണ്ടെത്തലുകൾ ചെന്ന് എത്തുന്നത്. ഇതുകൂടാതെ കിയാര സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് ഊഹത്തിൽ എത്തിക്കുന്നത്.
ഒരു ബോളിവുഡ് ചലച്ചിത്ര നടനാണ് സിദ്ധാർഥ് മൽഹോത്ര. വരുൺ ധവാനൊപ്പം അഭിനയിച്ച 2012-ൽ പുറത്തിറങ്ങിയ സ്ടുടെന്റ്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം. ഫഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.