കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടന്‍ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.ചലച്ചിത്രഗാന-ഭക്തിസംഗീത രംഗത്ത് ആസ്വാദകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനു ഇന്നലെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം വിട നല്കിയത്.
മക്കളായ മനോജ് കെ.ജയനും ബിജു കെ.ജയനും ചിതയ്ക്കു തീകൊളുത്തി.സിനിമ - കലാസാംസ്‌കാരിക -രാഷ്ട്രീയ ലോകത്തെ ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിലെ വസതിയില്‍ കൊണ്ടു വന്നപ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും പ്രമുഖരടക്കം നൂറുകണക്കിനു പേര്‍ എത്തി.
മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 3 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി ലായം കൂത്തമ്പലത്തില്‍ എത്തിച്ചു. വസതിയിലും ശ്മശാനത്തിലും പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ചടങ്ങില്‍ അവസാന നിമിഷം വരെ അചഞ്ചലന്‍ ആയി നിന്ന് എങ്കിലും ഒടുവില്‍ പിടിവിട്ട് പൊട്ടി കരഞ്ഞു മനോജ് കെ ജയന്റെ വിഡീയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെയും കരളലയിക്കുകയാണ്.
രാവിലെ മുതല്‍ സന്ദര്‍ശകരെ കണ്ടും സംസാരിച്ചു നില്‍ക്കുക ആയിരുന്നു മനോജ് കെ ജയന്‍. അച്ഛന്റെ വിയോഗത്തിന്റെ ആ മുഖത്തു ഉണ്ടായിരുന്നു എങ്കിലും ഉത്തരവാദിത്വത്തോടെ മനോജ് ഓടി നടന്നു എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു. ഇടക്ക് ഭാര്യയും മകനും എത്തിയപ്പോള്‍ മനം ഇടറി എങ്കിലും മനോജ് കെ ജയന്‍ പിടിച്ചു നിന്നു. എന്നാല്‍ ചിതക്ക് തീ കൊളുത്തി വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മനോജ് പൊട്ടി കരയുകയായിരുന്നു
കരയുന്ന ഭാര്യയെയും മകള്‍ കുഞ്ഞാറ്റയെയും മകനെയും ചേര്‍ത്ത് പിടിച്ചു മനോജ് കരയുന്നത് കണ്ടു നിന്നവരുടെ കണ്ണിനെ നനയിച്ചു. നടന്‍ മമ്മുട്ടി അടക്കം മലയാള സിനിമയിലെ പ്രമുഖര്‍ എല്ലാം ജയനെ അവസാനമായി കാണാന്‍ വീട്ടില്‍ എത്തി. ത
മന്ത്രി പി. രാജീവ്, ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ്, എംഎല്‍എമാരായ കെ.ബാബു, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ബിജെപിസംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളത്തെ എന്‍ഡിഎസ്ഥാനാര്‍ഥിയുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍, നടന്മാരായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, സിദ്ദീഖ്, ഇടവേള ബാബു, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശങ്കര്‍, ടിനി ടോം, നടിമാരായ മാല പാര്‍വതി, കലാരഞ്ജിനി, ഷാലു കുര്യന്‍, സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍, നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, എം.രഞ്ജിത്ത്, പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, വിജയ് യേശുദാസ്, ഗണേഷ് സുന്ദരം, ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍, സംഗീതജ്ഞന്‍ ടി.എസ്.രാധാകൃഷ്ണന്‍, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് തുടങ്ങിയവര്‍ വസതിയിലും ലായം കുത്തമ്പലത്തിലുമായി അന്തിമോപചാരം അര്‍പ്പിക്കാനെത്തി.