Latest News

തായ്‌ലന്റില്‍ അവധിയാഘോഷിച്ച് കീര്‍ത്തി സുരേഷ്; പൂളില്‍ നിന്നുള്ള ഹോട്ട് ലുക്ക് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിമര്‍ശനവുമായി ഒരു വിഭാഗം

Malayalilife
തായ്‌ലന്റില്‍ അവധിയാഘോഷിച്ച് കീര്‍ത്തി സുരേഷ്; പൂളില്‍ നിന്നുള്ള ഹോട്ട് ലുക്ക് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിമര്‍ശനവുമായി ഒരു വിഭാഗം

സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരപുത്രിയാണ് നടി കീര്‍ത്തി സുരേഷ്. കുബേരന്‍ എന്ന സിനിമയിലൂടെയാണ് കീര്‍ത്തി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ഇപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും സജീവസാന്നിധ്യമാണ് നടി. അടുത്തിടെ സിനിമകള്‍ക്ക് ഇടവേള നല്കി നടി അവധിയാഘോഷത്തിലാണ്.

തായ്‌ലന്റിലെ അവധിയാഘോഷ  ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. തായ്‌ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പതിവ് ഫോട്ടോഷൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഗ്ലാമറസായി സ്വിം സ്യൂട്ടിലുള്ള ചിത്രമാണ് കീര്‍ത്തി പങ്കുവെച്ചത്. സ്വിമ്മിംഗ് പൂളില്‍ സണ്‍ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന അവരുടെ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

കീര്‍ത്തിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരുടെ പരാതി. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ കൂട്ടാന്‍ വസ്ത്രം കുറയ്ക്കുന്ന രീതി കീര്‍ത്തിയും തുടങ്ങിയോ എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.

സാരിയാണ് കീര്‍ത്തിയെ കൂടുതല്‍ സുന്ദരിയാക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.വസ്ത്രധാരണം അവരവരുടെ ഇഷ്ടമാണെന്നും എന്ത് ധരിക്കണമെന്നും ധരിക്കരുതെന്നും കീര്‍ത്തി തീരുമാനിക്കുമെന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു. ക്യൂട്ടാണെന്നും കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുമുള്ള കമന്റുകളുമുണ്ട്.


മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു നടിയാണ് കീര്‍ത്തി. ടൊവിനോ തോമസിന്റെ നായികയായി വാശി ആണ് മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ചിത്രം.ഭോല, ദസറ, മാമന്നന്‍ എന്നീ അന്യ ഭാഷാ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. നാനി ആണ് ദസറയില്‍ നായകന്‍. മാമന്നില്‍ ഉദയനിധി സ്റ്റാലിനും. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നില്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നു.

 

keerthi suresh latest photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES