നടന് ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. 2018 ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയത്. ഇന്ന് സെപ്റ്റംബര്‍ 19ന് കാവ്യ തന്റെ 36ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകള്‍ എത്തിയ ശേഷമുള്ള ആദ്യ പിറന്നാള്‍ ദമ്പതികള്‍ ഗംഭീരമായി തന്നെ ആഘോഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
ബാലതാരമായി സിനിമയിലെത്തി, നായികാനിരയിലേക്കുയര്‍ന്ന്, വിലയേറിയ താരമായി വളര്‍ന്ന കാവ്യയുടെയും മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെയും ആദ്യത്തെ കണ്‍മണിയാണ് മഹാലക്ഷ്മി.മലയാള പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ദിലീപ് കാവ്യ ജോഡികളുടേത്. കാവ്യയുമൊത്തുള്ള 20- വര്‍ഷത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് സിനിമയിലെന്ന പോലെ ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. അമ്പത് വയസിനോട് അടുക്കുന്ന ദിലീപിന് ആദ്യഭാര്യ മഞ്ജുവിലുണ്ടായ മകള്‍ മീനാക്ഷിക്ക് പിന്നാലെയാണ്.
ഒരു കാവ്യയുടെ മകള്‍ കൂടി മീനാക്ഷിക്ക് കൂട്ടായി എത്തിയത്. മകള്‍ ജനിച്ചപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്താണ് താരം കാവ്യക്ക് സമീപം ചിലവിട്ടത്. .ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.നിരവധി താരങ്ങളാണ് കാവ്യക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.