പാത്രം കഴുകല്‍ ട്യൂട്ടോറിയലുമായി കത്രീന കൈഫ്; താരത്തെ ട്രോളി അര്‍ജുന്‍ കപൂര്‍

Malayalilife
topbanner
പാത്രം കഴുകല്‍ ട്യൂട്ടോറിയലുമായി കത്രീന കൈഫ്; താരത്തെ ട്രോളി  അര്‍ജുന്‍ കപൂര്‍

ബോളിവുഡിലെ പ്രിയ താരമാണ് കത്രീന കൈഫ്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ സിനിമ മേഖലയിലെ ചിത്രീകരണവും മറ്റ് പ്രവർത്തനവും എല്ലാം  വച്ചിരിക്കുകയാണ്.  മിക്കയിടങ്ങളും ലോക്ക് ഡൗണിലേക്ക് എത്തിയതോടെ താരങ്ങൾ എല്ലാം തന്നെ വീട്ടിൽ കഴിയുകയാണ്. സമൂഹമാധ്യമങ്ങളിളുടെ വീട്ടിലിരിക്കുന്ന വിരസതയും മുഷിപ്പുമെല്ലാം ഒഴിവാക്കുന്നതിനായി  സജീവമാകുകയാണ് ഇപ്പോൾ. അതേ സമയം താരം ഇപ്പോൾ  ആരാധകർക്ക് മുന്നിൽ , പാത്രം കഴുകല്‍ ട്യൂട്ടോറിയലുമായി എത്തിയിരിക്കുകയാണ്.

കത്രീന വീഡിയോയിലൂടെ വെള്ളം അധികം പാഴാക്കാതെ വൃത്തിയായി പാത്രം കഴുകുന്നതെങ്ങനെ എന്നാണ്."വീട്ടില്‍ സഹായത്തിന് വരുന്ന ആളുകളും സെല്‍ഫ് ഐസലേഷനിലായതോടെ വീട്ടിലെ പ്ലേറ്റുകള്‍ കഴുകി വൃത്തിയാക്കുന്ന കാര്യം ഞാനും സഹോദരി ഇസബെല്ലയും മാറിമാറി ഏറ്റെടുത്തിരിക്കുകയാണ്," എന്ന് പറഞ്ഞായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് കമന്റുമായി നിരവധി സെലബ്രിറ്റികളാണ് എത്തിയിരുന്നത്. എന്നാൽ  നടന്‍ അര്‍ജുന്‍ കപൂറിന്റെ കമന്റ്  "താങ്കളെ എന്റെ വീട്ടിലേക്കും ക്ഷണിക്കുന്നു," എന്നായിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 

 

Read more topics: # katrina kaif new tutorials viral
katrina kaif new tutorials viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES