Latest News

ഇന്‍സ്റ്റഗ്രാം വഴി വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി; അറസ്റ്റിലായത് കത്രീനയുടെ കടുത്ത ആരാധകന്‍; യുപി സ്വദേശിയായ പ്രതി നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ട്

Malayalilife
ഇന്‍സ്റ്റഗ്രാം വഴി വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി; അറസ്റ്റിലായത് കത്രീനയുടെ കടുത്ത ആരാധകന്‍; യുപി സ്വദേശിയായ പ്രതി നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ട്

താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ സമൂഹമാദ്ധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. മുംബയ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശി മന്‍വീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. കത്രീനയുടെ വലിയ ആരാധകനായ ഇയാള്‍ താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. 

സിനിമയിലും മറ്റും അഭിനയിക്കാന്‍ ശ്രമിക്കുകയായിരുന്ന മന്‍വീന്ദര്‍ സിംഗ് കത്രീനയുമൊത്തുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇയാള്‍ കത്രീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കത്രീനയുടെ ബിസിനസ് സംരഭമായ കേബൈകത്രീനയുടെ ഉടമസ്ഥനാണെന്നും കത്രീന തന്റെ ഭാര്യയാണെന്നും ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നു. കത്രീനയോടൊപ്പം അടുത്തുതന്നെ ഒരു പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അവകാശപ്പെടുന്നുണ്ട്.

സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ വിക്കി കൗശല്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. രാവിലെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മന്‍വീന്ദര്‍ സിംഗ് കത്രീനയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയക്കുന്നുവെന്നും താരത്തെ പിന്തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വിക്കി കൗശലിന് വധഭീഷണി സന്ദേശം അയച്ചതായും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് വിവരം. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ മാലിദ്വീപില്‍ അവധിയാഘോഷിക്കാന്‍ പോയതിന് പിന്നാലെയാണ് വധഭീഷണി വാര്‍ത്തകള്‍ പുറത്തുവന്നത്.

കത്രീന കൈഫ് നായികയാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത 'ഫോണ്‍ ഭൂത്' ആണ്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി  എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. 

katrina and vicky kaushal threat Manvinder Singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES