Latest News

നമ്മള്‍ ഒന്നിച്ചുള്ള ദിവസങ്ങള്‍ക്കു വേണ്ടി നാളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി; നടി രാധ നായരുടെ മകളും നടിയുമായ കാര്‍ത്തിക നായര്‍ക്ക് വിവാഹം; വരനെ പരിചയപ്പെടുത്തി അമ്മയും മകളും പങ്ക് വച്ച കുറിപ്പ് വൈറല്‍             

Malayalilife
 നമ്മള്‍ ഒന്നിച്ചുള്ള ദിവസങ്ങള്‍ക്കു വേണ്ടി നാളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി; നടി രാധ നായരുടെ മകളും നടിയുമായ കാര്‍ത്തിക നായര്‍ക്ക് വിവാഹം; വരനെ പരിചയപ്പെടുത്തി അമ്മയും മകളും പങ്ക് വച്ച കുറിപ്പ് വൈറല്‍              

ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക നായര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതല്‍ തിളങ്ങിയത്. അമ്മയുടെ പാത പിന്തുടര്‍ന്നെത്തിയ കാര്‍ത്തികയും മലയാളത്തില്‍ ഉള്‍പ്പടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്.

അടുത്തിടെ കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. മോതിര മാറ്റം കഴിഞ്ഞു എന്ന സൂചന നല്‍കിയ കഴിഞ്ഞ ദിവസം കാര്‍ത്തിക തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാല്‍ ആ ഫോട്ടോയ്ക്കൊപ്പം പ്രത്യേകിച്ച് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നില്ല. വരന്റെ മുഖം പോലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ഫോട്ടോ. എന്നിരുന്നാലും നടിയെ ആശംസിച്ച് ഒരുപാട് കമന്റുകള്‍ വന്നിരുന്നു

മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷത്തില്‍ കൂടുതല്‍ ഫോട്ടോയും, ഒപ്പം വികാരഭരിതമായ ഒരു കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു നടി രാധ നായര്‍. ഒരു അമ്മ എന്ന നിലയിലുള്ള എല്ലാ വികാരങ്ങളും അടക്കിപ്പിടിച്ചുകൊണ്ടുള്ള രാധയുടെ പോസ്റ്റ് വൈറലായിരുന്നു.

'ഞങ്ങളുടെ മകളെ മറ്റൊരു പുതിയ കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരുവമായ ദാമ്പത്യം നല്‍കി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാന്‍ പറ്റില്ല, രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം'.

എന്നാല്‍ ഇപ്പോഴിതാ രോഹിത് മേനോന്‍ എന്ന ആളെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന വിവരം കാര്‍ത്തിക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മുഖം കാണുന്ന ഏതാനും ചിത്രങ്ങളും പങ്കുവച്ചു. എന്നാല്‍ രോഹിത് ആരാണെന്നോ, എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് കാര്‍ത്തിക കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് പ്രൈവറ്റാണ്.

നിന്നെ കണ്ടുമുട്ടുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു, നിന്നില്‍ വീഴുക എന്നത് ഒരു മായാജാലമായിരുന്നു. ഇനി നമ്മള്‍ എന്നെന്നും നമ്മള്‍ ഒന്നിച്ചുള്ള ദിവസങ്ങള്‍ക്കു വേണ്ടി നാളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കാര്‍ത്തിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിയ്ക്കുന്നത്.

എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്. എന്നാല്‍ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷന്‍ നിങ്ങളുടെ സ്നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാര്‍ത്തൂ, നീ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനം. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവങ്ങള്‍ക്ക് നന്ദി നടിയുടെ അമ്മ' രാധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അഭിമുഖമായ കാര്‍ത്തികയുടെ കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്. വിരലിലെണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രം ചെയ്ത് 2015 ഓട ഇന്റസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാര്‍ത്തിക. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
 

karthika nair introduces

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES