കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈയാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് കരീന കപൂർ ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും നടിയ്ക്ക് തെന്നിന്ത്യൻ സിനിമയിലും കൈനിറയെ ആരാധകരുണ്ട്. നടിയുടെ ഭൂരിഭാഗം ചിത്രങ്ങൾക്കും സൗത്ത് ഇന്ത്യയിലും മികച്ച വിജയം നേടാറുണ്ട്.
ഒരു അവാർഡ് നൈറ്റിൽ കരീനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. ധനുഷിന് അവാര്‍ഡ് നല്കി കൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലും പുരസ്കാരനിശയിൽ പങ്കെടുത്തിരുന്നു. കരീനയുടെ വാക്കുകൾ ഇങ്ങനെ..."മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന ഉണ്ടാകുമെന്നും കരീന പറഞ്ഞു''. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണെന്നാണ് നടി പറയുന്നത്. നിരവധി ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഭാഷ അറിയാത്തതിനാൽ അഭിനയിക്കാൻ പേടിയാണ്.
കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി ഗർഭിണിയായിരിക്കുമ്പോഴും തന്റെ ജോലിയിൽ സജീവമായിരുന്നു. അമ്മയാകാൻ പോകുന്നത് കൊണ്ട് വെറുതെ ഇരിക്കേണ്ട കാര്യമില്ല എന്നാണ് കരീനയുടെ വാദം. ഡെലിവറിയുടെ അവസാനത്തെ മാസം വരെ തന്റെ ജോലിയിൽ നടി തുടർന്നിരുന്നു. ഗർഭിണിയായിരിക്കുമ്പോഴാണ് ആമീർ ഖാൻ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയിൽ അഭിനയിക്കുന്നത് നിറ വായറുമായി നടി സെറ്റിലെത്തിയ അന്ന് ബോളുവുഡ് സിനിമാ കോളങ്ങളിൽ ചർച്ചയായിരുന്നു.