കന്നഡ ചലച്ചിത്ര താരം ചേതന്‍ ചന്ദ്രക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഞായറാഴ്ച ബംഗളൂരു കഗ്ഗലിപുരയിലാണ് സംഭവം. ക്ഷേത്രത്തില്‍ പോയി തിരികെ വരികയായിരുന്ന ചേതനെ 20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. മുഖത്തേറ്റ മുറിവുകളുമായുള്ള വിഡിയോ താരം സമൂഹ മാധ്യമത്തില്‍ പ?ങ്കുവെച്ചു. ആക്രമണത്തില്‍ ചേതന്റെ മൂക്കിന് പരുക്കേറ്റിട്ടുണ്ട്.
താനും അമ്മയും മാതൃദിനത്തോടനുബന്ധിച്ച് ക്ഷേത്രദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് നടന്‍ പറഞ്ഞു. സംഭവത്തില്‍ കഗ്ഗലിപുര പോലീസ് കേസെടുത്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെ ഇരുപതോളംപേര്‍ വരുന്ന സംഘം നടനെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഒരാള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്ന് നടന്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ 20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തില്‍ തന്റെ മൂക്ക് തകര്‍ന്നെന്നും നടന്‍ പറയുന്നു. സ്ത്രീകളും അക്രമ സംഘത്തിലുണ്ടായിരുന്നതായി ചേതന്‍ വ്യക്തമാക്കി.
രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി തന്റെ കാര്‍ സംഘം വീണ്ടും ആക്രമിച്ചെന്നും പൂര്‍ണമായി തകര്‍ത്തെന്നും നടന്‍ ആരോപിച്ചു. നടന്റെ പരാതിയില്‍ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സത്യം ശിവം സുന്ദരം' എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം മോഡല്‍ കൂടിയാണ്.