Latest News

20 കിലോ ശരീരഭാരം കൂട്ടി തലൈവി ആകാൻ ഒരുങ്ങി കങ്കണ; ജയലളിതയുടെ ജീവിത കഥയുമായി കങ്കണ; മേക്കോവർ ചിത്രങ്ങൾ വൈറൽ

Malayalilife
20 കിലോ ശരീരഭാരം കൂട്ടി തലൈവി ആകാൻ ഒരുങ്ങി കങ്കണ; ജയലളിതയുടെ ജീവിത കഥയുമായി കങ്കണ; മേക്കോവർ ചിത്രങ്ങൾ വൈറൽ

രു ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. ഇന്നലെത്തെ ദേശീയ പുരസ്‍കാരത്തിൽ കങ്കണയും ഉണ്ടായിരുന്നു. 

തലൈവി ട്രെയിലര്‍ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിലെ ചില സ്റ്റില്ലുകള്‍ കങ്കണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ബയോപിക്ക് ചിത്രത്തിനായി 20 കിലോ ശരീരഭാരം കൂട്ടിയാണ് കങ്കണ അഭിനയിച്ചത്. ജയലളിതയുടെ വിവിധ കാലഘട്ടത്തിലെ ജീവിതകഥ പറയുന്ന ചിത്രമായതിനാലാണ് കങ്കണ മേക്കോവറുകള്‍ നടത്തിയത്.

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡ് താരസുന്ദരി കങ്കണ റാവത്ത് തലൈവിയാകുന്ന ബയോപിക്ക് ചിത്രം പ്രശസ്ത സംവിധായകന്‍ എഎല്‍ വിജയ് ആണ് ഒരുക്കുന്നത്. തലൈവിയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. തമിഴ്, ഹിന്ദി ഭാഷകളിലായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. 

kankana bollywood jayalalitha makeover new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES