കനിഹ എന്ന നടി മലയാളിക്കു പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു.സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കനിഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി കനിഹയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ബീച്ചിലും റിസോര്‍ട്ടിലുമൊക്കെ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.മേയ് 24ന് ആണ് മകന്‍ സായി ഋഷിയും കനിഹയും മാലി ദ്വീപിലേക്ക് പോയത്.
മലയാളത്തില്‍ സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്. വെപ്പണ്‍ എന്ന തമിഴ് സിനിമയാണ് അടുത്തതായി താരത്തിന്റെ ഇറങ്ങാനുള്ളത്.