മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്.
മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ മകനും ഭര്‍ത്താവിനുമൊപ്പമാണ് കനിഹയുള്ളത്. കുക്കിങ്ങും മകനുമൊപ്പം സമയം ചിലവാക്കിയുമൊക്കെയാണ് കനിഹ അവധിയാഘോഷിക്കുന്നത്. കുക്കിങ്ങ് വീഡിയോകള്‍ക്കൊപ്പം ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന കനിഹ വര്‍ക്കൗട്ട് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കൃഷ്ണന്റെ ജന്മാഷ്ടമി ദിവസം മകനെ കൃഷ്ണനായി ഒരുക്കിയ ഓര്‍മ്മകള്‍ പങ്കുവച്ചും കൃഷ്ണന്റെ പാട്ടുപാടിയും രംഗത്തെത്തുകയാണ് കനിഹ. ദശരഥം എന്ന സിനിമയിലെ മുകുന്ദാ മുകുന്ദാ കൃഷ്ണാ മുകുന്ദാ മുകുന്ദാ എന്ന പാട്ടാണ് ആരാധകര്‍ക്കായി കനിഹ പാടിയത്. കൃഷ്ണ ജയന്തിയില്‍ തന്റെ പ്രിയപ്പെട്ട പാട്ടാണ് ഇതെന്നും താരം പറയുന്നുണ്ട്. വീഡിയോ കാണാം..