Latest News

കങ്കണ റണാവത്തിന്റെ  10 കോടി വിലയുള്ള ഫ്ലാറ്റ് സ്വന്തമാക്കി മൃണാള്‍ താക്കൂര്‍; പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി മൃണാള്‍

Malayalilife
 കങ്കണ റണാവത്തിന്റെ  10 കോടി വിലയുള്ള ഫ്ലാറ്റ് സ്വന്തമാക്കി മൃണാള്‍ താക്കൂര്‍; പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി മൃണാള്‍

ന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് മൃണാള്‍ താക്കൂര്‍. മൃണാള്‍ താക്കൂര്‍ നായികയായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലമതിക്കുന്ന ഒരു ഫ്‌ലാറ്റ് മൃണാള്‍ താക്കൂര്‍ സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നടി മൃണാള്‍ താക്കൂര്‍ വൈകാതെ തന്നെ പുതിയ ഫ്‌ലാറ്റിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

നാനി നായകനായി പുറത്തെത്തിയ ഹായ് നാണ്ണായാണ് മൃണാള്‍ താക്കൂര്‍ നായികയായ ചിത്രം. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് എഴുതിയ ഗാനം റിലീസിനു മുന്നേ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.

അതേസമയം, എ ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിലും മൃണാള്‍ താക്കൂര്‍ നായികയായി എത്തുന്നുണ്ട് എന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്ന റിപ്പോര്‍ട്ടാണ്. എം ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രത്തിലാണ് മൃണാള്‍ താക്കൂര്‍ നായികയായി എത്തുക. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

kangana ranauts flat baught mrunal thakur

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES