Latest News

ക്രിസ്മസ് കരോള്‍ ബാന്റില്‍ നിന്ന് പിറവി കൊണ്ട കല്‍ക്കിയിലെ ആ കലിപ്പന്‍ ബി.ജിഎം; പൊലീസിന്റെ രൗദ്രഭാവം ആര്‍ജിച്ച ആ പശ്ചാത്തല സംഗീതത്തേക്കുറിച്ച് വെളിപ്പെടുത്തി സംഗീത സംവിധായകന്‍

Malayalilife
 ക്രിസ്മസ് കരോള്‍ ബാന്റില്‍ നിന്ന് പിറവി കൊണ്ട കല്‍ക്കിയിലെ ആ കലിപ്പന്‍ ബി.ജിഎം; പൊലീസിന്റെ രൗദ്രഭാവം ആര്‍ജിച്ച ആ പശ്ചാത്തല സംഗീതത്തേക്കുറിച്ച് വെളിപ്പെടുത്തി സംഗീത സംവിധായകന്‍

കൈനിറയെ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കുകയാണ ടൊവിനോ തോമസ്. കല്‍ക്കിയില്‍ പൊലീസ് റോളിലാണ് ടൊവിനോ വീണ്ടും എത്തുന്നത്. കല്‍ക്കിയില്‍ പൊലീസ് റോളില്‍ നിറഞ്ഞാടാന്‍ എത്തുമ്പോള്‍ ചിത്രത്തിലെ തട്ടുപൊളിപ്പന്‍ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ രൗദ്യഭാവത്തിലുള്ള പൊലീസിന്റെ അതേ തീവ്രത അറിയിക്കുന് ബി.ജി.എമ്മാണ് ചിത്രത്തില്‍ ഉള്‌പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്റെ സംഗീതം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. 

അടിപിടി മൂഡിന് ചേര്‍ന്ന് സംഗീതം ഉള്‍കൊള്ളിച്ചാണ് സംഗീതം എത്തിയത്. എന്നാല്‍ ിതിന്റെ സംഗീതം പിറന്ന വഴി വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. 

ക്രിസ്മസ് കഴിഞ്ഞ്, തൃശൂര്‍ ഒല്ലൂരിലെ എന്റെ ആന്റീടെ വീട്ടില്‍ നിന്നും പെരുന്നാള്‍ കൂടാനായി ഇരിഞ്ഞാലക്കുട ഭാഗത്തോട്ട് പോയി. വണ്ടി പാര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും ഭയങ്കര ബീറ്റിന്റെ ശബ്ദം. അടുത്ത് വന്നപ്പോള്‍ ഒരു പത്ത് പതിനാറ് പേര്‍ ഹെവി ബെയ്സ് ഡ്രംസും ടേപ്പുമായി ഒരു അടിപൊളി ബീറ്റ്. നാസിക് ധോല്‍ ആണെന്ന് എനിക്കറിയാമായിരുന്നു പക്ഷെ അവരിങ്ങനെ പള്ളിപെരുന്നാളിന് വായിക്കുന്ന കാര്യം നിശ്ചയമില്ലായിരുന്നു.

ഉടനെ ഞാന്‍ ഇത് റെക്കോര്‍ഡ് ചെയ്തു. എന്റെ സുഹൃത്തു ജ്യോതിഷിനോട് പ്രത്യേകം റെക്കോര്‍ഡ് ചെയ്യണമെന്ന് പറഞ്ഞു. ചേതനയിലെ എഞ്ചിനിയര്‍സിന്റെ സഹായത്തോടെ അത് സാധ്യമായി ഇപ്പോഴിതാ കല്‍ക്കിയിലെ ശബ്ദമായി വന്നിരിക്കുകയാണ്,' ജേക്‌സ് പറയുന്നു.

Read more topics: # kalki bgm tovino thomas
kalki bgm tovino thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES