Latest News

വായില്‍ നിന്നും ചോര വരുന്ന സീനിന് വേണ്ടി വായിലേക്ക് ഒഴിച്ച് തന്നത് ആസീഡ് കലര്‍ന്ന മിശ്രിതം; സംഭവം പ്രേം നസീറിന് ഒപ്പം ജോഡിയായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍; വായിലെ സെന്‍സ് നഷ്ടപ്പെടുകയും ശ്വാസനാളം ഡ്രൈ ആയി  പോവുകയുമായിരുന്നു; തന്റെ ശബ്ദം പോയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കലാരഞ്ജിനി

Malayalilife
വായില്‍ നിന്നും ചോര വരുന്ന സീനിന് വേണ്ടി വായിലേക്ക് ഒഴിച്ച് തന്നത് ആസീഡ് കലര്‍ന്ന മിശ്രിതം; സംഭവം പ്രേം നസീറിന് ഒപ്പം ജോഡിയായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍; വായിലെ സെന്‍സ് നഷ്ടപ്പെടുകയും ശ്വാസനാളം ഡ്രൈ ആയി  പോവുകയുമായിരുന്നു; തന്റെ ശബ്ദം പോയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കലാരഞ്ജിനി

ളരെ ചെറിയ പ്രായത്തില്‍ അഭിനയ രംഗത്തെത്തി ഇന്നും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് കലാരഞ്ജിനി.ഇവരുടെ സഹോദരിമാര്‍ ആണ് കല്‍പ്പനയും ഉര്‍വശിയും. രണ്ടുപേരും സിനിമ മേഖലയില്‍ വളരെ സജീവമായിരുന്നു എങ്കിലും കലാരഞ്ജിനിക്ക് അവരുടെ അത്ര തിളങ്ങാന്‍ സാധിച്ചില്ല. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഭരതനാട്യം ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. ചെറിയ ഒരിടവേളയ്ക്കു ശേഷം കലാരഞ്ജിനി അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയ്ക്കു ശേഷം കലാരഞ്ജിനി സ്വന്തമായി ഡബ് ചെയ്തു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വര്‍ഷങ്ങളായി അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്കുള്ളത്. 'ഞാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും വിചാരിക്കും ഒരുപാട് സ്‌ട്രെയിന്‍ എടുത്താണ് പറയുന്നതെന്ന്. പക്ഷേ അല്ല, ഇതാണ് എന്റെ ശബ്ദം.' ശബ്ദത്തിനെന്താണ് പറ്റിയതെന്താണെന്ന് മനോരമ ഓണ്‍ലൈനില്‍ തുറന്നു പറയുകയാണ് കലാരഞ്ജിനി. 

'ഈ സിനിമയില്‍ ഞാന്‍ എന്റെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് സംവിധായകന്റെ ആശയം തന്നെ ആയിരുന്നു. ഞങ്ങളുടെ അമ്മയ്ക്കും ഇതുപോലെ ഒരു ശബ്ദം ഉണ്ടായിരുന്നു എങ്കില്‍ എന്ത് ചെയ്യും? വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിക്കുമോ? ഇല്ലല്ലോ. ഈ കഥാപാത്രവും ഇങ്ങനെ തന്നെയാണ്. അതുകൊണ്ട് അതുപോലെ തന്നെ സംസാരിച്ചാല്‍ മതി എന്ന് സംവിധായകന്‍ പറയുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമയില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്യുന്നത്'' - നടി പറയുന്നു.


''സംസാരിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. ഞാന്‍ സ്‌ട്രെയിന്‍ ചെയ്താണ് സംസാരിക്കുന്നത് എന്നാണ് മറ്റുള്ളവര്‍ക്ക് തോന്നുന്നത്. ശരിക്കും ലൊക്കേഷനില്‍ വച്ച് നടന്ന ഒരു അപകടമാണ് ശബ്ദം പോകുവാന്‍ കാരണം. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം. പ്രേം നസീറിന് ഒപ്പം ജോഡിയായി ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു ഞാന്‍. അതില്‍ എന്റെ കഥാപാത്രത്തിന്റെ വായില്‍ നിന്നും ചോര വരുന്നുണ്ട്. അങ്ങനെ അഭിനയിക്കുവാന്‍ വേണ്ടി ചുവപ്പു നിറത്തിലുള്ള ഒരു പൗഡറില്‍ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലഡ് ആക്കി മാറ്റിയത്. സിനിമയില്‍ ഞാന്‍ രക്തം കാണുന്നത് അങ്ങനെയാണ്'' - നടി പറയുന്നു.

''ഈ സീന്‍ എടുക്കുന്ന സമയത്ത് നസീര്‍ സാറും ഒപ്പം ഉണ്ടായിരുന്നു. സീന്‍ എടുക്കാന്‍ നേരമാകുമ്പോള്‍ രക്തം എന്റെ വായിലേക്ക് ഒഴിച്ചു തരാമെന്ന് ആയിരുന്നു നസീര്‍ സാര്‍ പറഞ്ഞത്. നസീര്‍ ഒഴിച്ചു തരുകയും ചെയ്തു. ഒഴിച്ചു തന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. ശേഷം പുകച്ചില്‍ പോലെ എന്തോ ഒന്ന് സംഭവിക്കുകയായിരുന്നു. എല്ലാവരും തുപ്പാന്‍ ഒക്കെ പറഞ്ഞു. ഞാന്‍ തുപ്പിയെങ്കിലും ഒന്നും പുറത്തേക്ക് വരുന്നതായി അനുഭവപ്പെട്ടില്ല. ശരിക്കും സംഭവിച്ചത് ആ പൗഡറില്‍ എണ്ണ ഒഴുകുന്നതിന് പകരം ആസിഡ് ആയിരുന്നു ഒഴിച്ചത്. അസിസ്റ്റന്റ് ആയിരുന്നു അത് ചെയ്തത്. എന്നാല്‍ അയാള്‍ അത് മനപ്പൂര്‍വം ചെയ്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 

പക്ഷേ എന്റെ വായിലെ സെന്‍സ് നഷ്ടപ്പെടുകയായിരുന്നു. ഇതുകൂടാതെ ശ്വാസനാളം ഡ്രൈ ആയി പോയി. അങ്ങനെയാണ് ശബ്ദം ഇങ്ങനെയായത്. എനിക്ക് എന്ത് അസുഖം വന്നാലും ആദ്യം അത് ബാധിക്കുന്നത് ശബ്ദത്തെ ആയിരിക്കും. കുറെനാള്‍ ചികിത്സകള്‍ ചെയ്തുവെങ്കിലും ഒന്നും ശരിയായില്ല. പിന്നെ അങ്ങനെ തന്നെ പോകട്ടെ എന്നു കരുതി'' -അഭിമുഖത്തില്‍ താരം പറഞ്ഞത് ഇങ്ങനെ.


എന്തുകൊണ്ട് ഉര്‍വശി കല്പന പോലെ സിനിമയില്‍ സജീവമായില്ല എന്നതിനും കൃത്യമായ മറുപടി കലാരഞ്ജിനിയുടെ കയ്യിലുണ്ട്. സത്യം പറഞ്ഞാല്‍, ഭാഗ്യം വേണം. കഴിവ് മാത്രം പോരാ ഭാഗ്യം എന്നു പറയുന്ന ഒന്നു കൂടി വേണം. ഒന്നാമത്തെ കാര്യം അത്. രണ്ടാമത്തേത് ഞാന്‍ അങ്ങനെ ഒരു ക്യാരക്റ്റര്‍ അല്ല. ഞാന്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ചെയ്തു. അതുകഴിഞ്ഞു വന്നതെല്ലാം അതുപോലെയുള്ള കഥാപാത്രങ്ങള്‍. അപ്പോള്‍ ഞാന്‍ അത് ചെയ്യില്ല. അങ്ങനെ ഞാന്‍ ഗ്യാപ് ഇടും. പിന്നെ സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുറേ നാള്‍ ഞാന്‍ സിനിമ ചെയ്യില്ല. എന്റെ മനസ്സില്‍ അതുതന്നെ കിടക്കും. അങ്ങനെ ഒരു സ്വഭാവക്കാരിയാണ് ഞാന്‍. നല്ല കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. 

എനിക്ക് ഇഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ മാത്രം. ഉര്‍വശി എന്നു പറയുന്നത് വേറെയൊരു ലെവല്‍ ആണ്. കല്പന വേറെയൊരു ലെവലും. ഞാന്‍ മറ്റൊന്ന്. ഇപ്പോള്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്തതാണ് 'ഭരതനാട്യം'. എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു കഥാപാത്രമാണ്. സാധാരണ കാണുന്നപോലെ ഒരു വില്ലത്തി അമ്മ അല്ലെങ്കില്‍ സോഫ്റ്റ് അമ്മ അല്ല ഇത്. കുശുമ്പും കാര്യങ്ങളും ഒക്കെ ഉള്ള ഒരു അമ്മയാണ്. മുഴുനീള കഥാപാത്രവുമാണ്. അങ്ങനെയാണ് സൂഫിയും സുജാതയും കഴിഞ്ഞ് ഇത്ര നാളുകള്‍ക്കു ശേഷം ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.'

Read more topics: # കലാരഞ്ജിനി
kalaranjini talks about the incident vocal damage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES