Latest News

ഒ​​​ന്നും​​​ ​​​മ​​​നഃ​​​പൂ​​​ർ​​​വം​​​ ​​​ചെ​​യ്യു​​​ന്ന​​​ത​​​ല്ല; പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്; നടൻ കലാഭവൻ നാരായണൻകുട്ടി മനസ്സ് തുറക്കുന്നു

Malayalilife
ഒ​​​ന്നും​​​ ​​​മ​​​നഃ​​​പൂ​​​ർ​​​വം​​​ ​​​ചെ​​യ്യു​​​ന്ന​​​ത​​​ല്ല; പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്; നടൻ കലാഭവൻ നാരായണൻകുട്ടി മനസ്സ് തുറക്കുന്നു

സംസാരത്തിലെ പ്രത്യേക തമാശ കൊണ്ടും വളരെ പെട്ടെന്ന് ചിരിപ്പിക്കാനുള്ള കഴിവുകൊണ്ടും മലയാളി പ്രേക്ഷകന് വളരെ അധികം പ്രിയങ്കരനായി മാറിയ നടനാണ് കലാഭവൻ നാരായണൻകുട്ടി. കുറെ അധികം സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ കൊണ്ട് പോലും നമ്മളെ ചിരിപ്പിച്ച നടനാണ് അദ്ദേഹം. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി ട്രൂപ്പിൽ നിന്നാണ് കലാഭവൻ നാരായണൻകുട്ടി മലയ സിനിമാലോകത്തേക്ക് കടന്ന് വരുന്നത്. 

മിമിക്രിയിൽ തനിക്ക് ശോഭിക്കാൻ ആകുമെന്ന് നാരായണൻകുട്ടി മനസ്സിലാക്കുന്നത് എട്ടാം ക്ലാസ്സിൽ വെച്ചാണ്. പക്ഷികളെയും മൃഗങ്ങളെയും അനുകരിക്കാൻ തുടങ്ങിയ നാരായണൻകുട്ടി പിന്നീട് മിമിക്രിയിലൂടെ നടന്ന് കൊച്ചിൻ കലാഭവനിൽ എത്തി പിനീട് സിനിമകളിലേക്ക് നിറ സാന്നിധ്യം ആവുകയായിരുന്നു. തന്നെ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് നാരായണൻകുട്ടി തന്നെ പറയുകയാണ്. സംസാര ശൈലിയാണ് തന്നെ ആളുകൾക്കിടയിൽ പ്രിയങ്കരനാക്കിയതെന്ന് താരം പറയുന്നത്.ആ​​​ളു​​​ക​​ൾ​​​ ​​​ഇ​​​ഷ്‌​ട​​​പ്പെ​​​ടു​​​ന്ന​​​തും​​​ ​​​പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​തും​​​ ​​​സം​​​സാ​​​ര​​​ശൈ​​​ലി​​​യി​​​ലെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത​​​ ​​​കൊ​​​ണ്ടാ​​​വാം.​​ എന്നും നടൻ പറയുന്നു. ജനിച്ചപ്പോൾ തന്റെ സംസാരം ഇങ്ങനെയാണെന്നും ഇത്രയേറെ ആളുകൾ തന്നെ ഇഷ്ടപ്പെട്ടത്തിൽ തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ആളുകൾക്കിടയിൽ ജനപ്രീതി നേടാൻ സാധിക്കുമെന്ന് താൻ കരുതിയില്ലെന്നും താരം പറഞ്ഞു. 

തന്റെ സിനിമ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രം 'മാനത്തെ കൊട്ടാരമാണെന്ന് താരം പറയുന്നു. തന്റെ 26 വർഷത്തെ സിനിമ ജീവിതത്തിൽ സിനിമയിൽ ഫിലോമിനയോടൊപ്പമുള്ള രസകരമായ രംഗമാണ് താരത്തിന് പ്രിയപ്പെട്ടത്. ​'​'അ​​​മ്മ​​​ച്ചീ​​​ ​​​മാ​​​പ്പ് ,​​​ ​​​മാ​​​പ്പ് ​'​എ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​ ​വീ​​​ട്ടി​​​ൽ​​​ ​​​എ​​​ത്തു​​​ക​യാ​ണ് ​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്രം.​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന് ​​​ഭ്രാ​​​ന്ത് ​​​ആ​​​ണ്.​​​ ​​​ലോ​​​കം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ക്ഷ​​​മി​​​ക്കാ​​​ത്ത​​​ ​​​എ​​​ന്തു​​​ ​​​തെ​​​റ്റാ​​​ണ് ​​​ചെ​​​യ്‌​തെ​​​ന്ന് ​​​ചോ​​​ദി​​​ച്ചു​​​ ​​​മാ​​​പ്പ് ​​​പി​​​ടി​​​ച്ചു​​​ ​​​വാ​​​ങ്ങി​​​ ​​​ന​​​ശി​​​പ്പി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യെ​​​ ​​​സ​​​ഹാ​​​യി​​​ക്കാ​​​ൻ​​​ ​​​മാ​​​ള​​​ചേ​​​ട്ട​​​ൻ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​പു​​​ള്ളി​​​ക്കും​​​ ​​​ഭ്രാ​​​ന്താ​​​ണ്.​​​ ​​​ദി​​​ലീ​​​പ് ​​​വ​​​ന്ന് എ​​​ന്നെ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ​​​സീ​​​ൻ.​​​ ​ഒ​​​ടു​​​വി​​​ൽ​​​ ​​​ജീ​​​വി​​​ക്കാ​​​ൻ​​​ ​​​ഭി​​​ക്ഷ​ക്കാ​ര​നാ​യി​ ​​​മാ​​​റു​​​മ്പോ​ൾ​ ​​​ഞാ​​​ൻ​​​ ​​​ചെ​​​ന്നു​​​ ​​​പെ​​​ടു​​​ന്ന​​​തും​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​മു​​​മ്പി​ൽ.​ ​​​ഈ​​​ ​​​ശ​​​ബ്ദം​​​ ​​​ന​​​ല്ല​​​ ​​​പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ ​​​വീ​​​ണ്ടും ​​​ ​​​എ​​​ന്നെ​​​ ​​​ ആ​​​ക്ര​​​മി​​​ക്കു​​​ന്നു.​​​ ​​​ഇ​​​തി​​​നു​​​ശേ​​​ഷം​​​ ​​​മൂ​​​ന്നു​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​ഭി​​​ക്ഷാ​​​ട​​​ക​​​നാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​ച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. 

തന്നെ കലാഭവനിലേക്ക് വിളിച്ചത് പ്രസാദ് ആണ്. താൻ ചെല്ലുമ്പോൾ ജയറാം, സൈനുദീൻ, റഹ്മാൻ എന്നിവർ കലാഭവനിലുണ്ട്. ജയറാം സിനിമയിൽ അഭിനയിക്കാൻ പോയ സമയത്താണ് മണി കലാഭവനിലേക്ക് വരുന്നത്. താൻ കൂടുതൽ അഭിനയിച്ചത് മമ്മൂട്ടിയോടൊപ്പവും ദിലീപുമാണെന്ന് താരം പറയുന്നു.

kalabhavan narayanankutty malayalam comedy artist actor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES