Latest News

പ്രണയവും സൗഹൃദവും രാഷ്ട്രീയവും പറഞ്ഞ് കാലാള്‍; പ്രൊമോ സോങ് പുറത്തുവിട്ട് ആന്റണി വര്‍ഗീസ്; നവാഗത സംവിധായകരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോയ്ക്ക് വന്‍ വരവേല്‍പ്

Malayalilife
topbanner
 പ്രണയവും സൗഹൃദവും രാഷ്ട്രീയവും  പറഞ്ഞ് കാലാള്‍; പ്രൊമോ സോങ് പുറത്തുവിട്ട് ആന്റണി വര്‍ഗീസ്; നവാഗത സംവിധായകരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോയ്ക്ക് വന്‍ വരവേല്‍പ്

പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും രാഷ്ട്രീയത്തിന്റേയും കഥ പറഞ്ഞ് കാലാള്‍ പ്രമോ സോങ് പുറത്തിറങ്ങി. സജീര്‍ സാദഫ്, സ്‌നേഹ എന്നിവര്‍ പ്രധാനറോളിലെത്തുന്ന ചിത്രത്തിന്റെ കഥ തിരക്കഥ, സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരായ അനൂപ് അറയ്ക്കല്‍, നിഥിന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്.

കൊച്ചി പ്രധാന ലൊക്കേഷനാക്കി ചിത്രികരണം ആരംഭിച്ച കാലാളിലെ പ്രമോ സോങ് നടന്‍ ആന്റണി വര്‍ഗീസാണ് തന്റെ  ഫേസ്ബുക്ക് പേജിലുടെ പുറത്തുവട്ടത്. ഇന്ന് രാഷ്ട്രീയം നെറികേടിന്റെയും കുതികാൽവെട്ടിന്റെയും കോട്ടയാണ് . അവിടെ ആവേശവും ചോരത്തിളപ്പും കൊണ്ട് ബലിയാടാകുന്നത് ഒട്ടേറെ യുവാക്കളാണ്.

നേതാക്കൾ യുവജനതയെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അത്തരത്തിൽ ഉപയോഗിക്കപ്പെട്ട , നേതാക്കളാൽ ചതിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞ കുറച്ച് യുവാക്കളുടെ പ്രതികാരത്തിന്റെ കഥയാണ് കാലാൾ പങ്കു വയ്‌ക്കുന്നത്‌ .

പ്രമോ സോങ് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സംഗീതവും ഗാനരചനയും, ഗാനാലപനവും ഒരുക്കിയിരിക്കുന്നത് പ്രവീണ് പ്രേം നാഥാണ്. എഡിറ്റിങ് മോജി ടി വര്‍ഗീസ്, ഡി.ഒ.പി നിഖില്‍ വിജയന്‍ എന്നിവരാണ്. അമിഗോസ് എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യചിത്രമാണ് കാലാള്‍.


 

Read more topics: # kalaal movie premo song
kalaal movie premo song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES