കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് പാരീസ് പാരീസ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന ട്രെയിലറിന് കീഴിലും നിരവധി കമന്റുകള്‍ ഉയരുന്നുണ്ട്.
രംഗം വലിയ വിവാദമായതോടെ വിശദീകരണവുമായി സംവിധായകന് രമേഷ് അരവിന്ദ് തന്നെ രംഗത്തെത്തി. കങ്ണ റണാത്ത് പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരീസ് പാരീസ് എന്ന ചിത്രം. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് പറഞ്ഞു. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടി. മാത്രമല്ല സിനിമാ പ്രേമികളുടെയും നിരൂപകരുടെയും കയ്യടി വാങ്ങുകയും ചെയ്തു