Latest News

മമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ റീലിസ് വൈകും;  ജിയോ ബേബി ചിത്രം  മെയ് 13 ന് എത്തുമെന്ന റിപ്പോര്‍ട്ടിനിടെ റീലിസ് വൈകുമെന്ന് റിപ്പോര്‍ട്ട്  

Malayalilife
മമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ റീലിസ് വൈകും;  ജിയോ ബേബി ചിത്രം  മെയ് 13 ന് എത്തുമെന്ന റിപ്പോര്‍ട്ടിനിടെ റീലിസ് വൈകുമെന്ന് റിപ്പോര്‍ട്ട്   

മ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ' കാതല്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജ്യേതികയാണ് നായിക. 'മമ്മൂട്ടി നായകനായ ചിത്രം മെയ് 13ന് റിലീസ്  ചെയ്തേക്കുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

റോഷാക്കി' നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേ സമയം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത' ക്രിസ്റ്റഫര്‍' ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഉദയകൃഷ്ണ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

kaathal movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES