Latest News

'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടവേള ബാബു; നടന്‍ സുധീഷ് ടൂര്‍ പോകാന്‍ വിളിച്ചു; സംവിധായകന്‍ ഹരികുമാര്‍ രാത്രി വരാന്‍ പറഞ്ഞു വിളിച്ചു; ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജൂബിത ആണ്ടി

Malayalilife
 'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടവേള ബാബു; നടന്‍ സുധീഷ് ടൂര്‍ പോകാന്‍ വിളിച്ചു; സംവിധായകന്‍ ഹരികുമാര്‍ രാത്രി വരാന്‍ പറഞ്ഞു വിളിച്ചു; ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജൂബിത ആണ്ടി

മ്മ സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും നടന്‍ സുധിഷിനെതിരെയും ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. ഇടവേള ബാബു സംഘടനയിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും നടന്‍ സുധീഷ് ടൂര്‍ പോകാന്‍ വിളിച്ചെന്നും ജുബിത പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്ന് ഇടവേള ബാബു പറഞ്ഞു എന്നും ജുബിത കൂട്ടിച്ചേര്‍ത്തു. 

അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. 

ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്', ജുബിത പറഞ്ഞു.

നടന്‍ സുധിഷ് ഇതിനെതിരെ പ്രതികരണവുമായി എത്തി. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണെന്നനും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആലോചിക്കുന്നുവെന്നും സുധിഷ് പറയുന്നു.
 

jubitha alligation against idavela babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES