Latest News

ദിലീപേട്ടൻ എന്നെ കോളേജിൽ നിന്നും പറഞ്ഞുവിട്ടു എന്നുപറഞ്ഞു പറ്റിച്ചു; നടി ജോമോൾ രസകരമായ ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുന്നു

Malayalilife
ദിലീപേട്ടൻ എന്നെ കോളേജിൽ നിന്നും പറഞ്ഞുവിട്ടു എന്നുപറഞ്ഞു പറ്റിച്ചു; നടി ജോമോൾ രസകരമായ ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുന്നു

ലയാളം സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ബാലതാരമായിരുന്നു. 1998 ൽ 'എന്നു സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ള എന്നൊരു വ്യക്തിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു. ഈ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു. ഇപ്പോൾ വൈറലാകുന്നത് നടി പഞ്ചാബി ഹൗസിൽ  അഭിനയിക്കുമ്പോൾ ഉണ്ടായ ഒരു രസകരമായ സംഭമാണ്. 


പഞ്ചാബി ഹൗസിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയുന്ന സമയം ആ സെറ്റിലെക്ക് ഒരു കാൾ വന്നുവെന്നും അതാണ് ഞൻ ആദ്യം ഞെട്ടിയ സംഭവമെന്നും പറയുന്നു. ആ ഫോൺ ദിലീപേട്ടനാണ് എടുത്തതെന്നും, എനിക്കാണ് കാൾ എന്ന പറഞ്ഞു തന്റെ കയ്യിൽ തന്നുവെന്നും നടി പറയുന്നു. നിന്നെ കോളേജില്‍ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ വിളിക്കുന്ന ഫോണ്‍ ആണെന്ന് പറഞ്ഞായിരുന്നു ദിലീപേട്ടൻ ഫോൺ തന്നത് എന്നാണ് നടി പറയുന്നത്. പ്രമുഖ നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ ആയിരുന്നു തന്നെ വിളിച്ച് നാഷണല്‍ അവാര്‍ഡ് ലഭിച്ചു എന്ന് പറഞ്ഞെതെന്നും പറയുന്നു. തനിക്ക് ആദ്യം വിശ്വസിക്കാൻ പറ്റീല എന്നും നടി പറയുന്നു. ഇത് നടി സെറ്റിൽ പറഞ്ഞപ്പോൾ അവിടെ ഉള്ളവർക്കും അത് അവിശ്വസിനീയമായിരുന്നു എന്നും നടി പറയുന്നു. 

jomol gouri malayalam dileep punjabi house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES