സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. വിജയ്-ലോകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയിലാണ് ചിത്രത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍
ലിയോ'യില്‍ മലയാളി നടന്‍ ജോജു ജോര്‍ജും ഒരു വേഷം ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.എന്നാല്‍ ജോജു ലിയോയില്‍ ഇല്ലെന്ന് നടനുമായി അടുത്ത ബന്ധമുളളവര്‍ പറയുന്നു. ജോജു ജോഷി ചിത്രത്തിന്റെ തിരക്കിലാണ് . ജോഷി ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കും
വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം, എന്ന നിലയിലും സിനിമയുടെ മേല്‍ വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്.
മലയാളത്തില്‍ നിന്ന് ഇതിനോടകം രണ്ട് താരങ്ങള് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ബാബു ആന്റണിയും മാത്യു തോമസുമാണ് അത്.അതേസമയം കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെഡ്യൂളുകള്‍.
സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.