ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ സെറ്റിൽ വച്ച് നടൻ ജോൺ എബ്രഹാമിന് പരിക്കേറ്റു. ആനീസ് ബസ്മീ ഒരുക്കുന്ന പാകൽപംതി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിന് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിട്ടുള്ളത്. അനിൽ കപൂർ, ഇല്യാന ഡിക്രൂസ്, കൃതി, അർഷാദ്, പുൽകിത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. താരങ്ങൾ ഒന്നിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോൺ എബ്രഹാമിന് അപകടം സംഭവിച്ചത്. പ്രധാന ഭാഗങ്ങൾ ലണ്ടനിൽ ചിത്രീകരിച്ച സിനിമയുടെ മുംബൈയിൽ നടന്ന ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. സമയം പിഴച്ചതാണ് അപകടകാരണം.
സിനിമയുടെ 90ശതമാനം ചിത്രീകരണവും അവസാനിച്ചെന്നും അവസാന ഷെഡ്യൂൾ ചിത്രീകരണമാണ് മുംബൈയിൽ നടന്നിരുന്നതെന്നും ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചു. ഷെഡ്യൂൾ പുനഃക്രമീകരിക്കുമെന്നും ജൂൺ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും നിർമ്മാതാവ് കുമാർ മങ്കാത് അറിയിച്ചു.