Latest News

" ജോ ആന്റ് ജോ''; നാലാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

Malayalilife

മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന  "ജോ ആന്റ് ജോ " എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.പരിഷ്ക്കാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗർ സൂര്യയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്.

പരിഷ്ക്കാരി.  ഇയാളുടെ ശരിക്കുമുള്ള   പേര്  എന്താണെന്നറിയില്ല. ചോദിക്കാൻ  ഒരു അവസരം  കിട്ടിയിട്ടില്ല .  തിരക്കുള്ള  ഒരാളാണെന്ന്  അയാളുടെ  പ്രവർത്തികൾ  കണ്ടാൽ  അറിയാം .  അടുത്ത  തവണ  കാണുമ്പോൾ  പേര്‌  ചോദിക്കണം ! മെയ് പതിമൂന്നിന് "ജോ ആന്റ് ജോ" ഐക്കോൺ സിനിമാസ് തിയ്യേറ്ററിലെത്തിക്കും.  ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സുജിത്ത് സി എസ്,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.
 

jo and jo fourth character poster released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES